മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍ ഒരുങ്ങുന്നത് 32 കോടി ബഡ്ജറ്റില്‍! ആക്ഷന്‍ കോമഡി ചിത്രം ജനുവരിയില്‍
ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ സിദ്ധിഖും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം അടുത്ത വര്‍ഷം ജനുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന മോഹന്‍ലാല്‍ ചിത്രം ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്.

സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. 32 കോടി ബഡ്ജറ്റിലാണ് ബിഗ് ബ്രദര്‍ അണിയറയില്‍ ഒരുങ്ങുന്നതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സിദ്ധിഖ്,ജെന്‍സോ ജോസ്,ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കല്‍, വൈശാഖ് രാജന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ്, മിര്‍ണ മേനോന്‍, ഗാദ, ശില്‍പ്പ അജയന്‍,ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ദീപക് ദേവാണ് സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.


Click it and Unblock the Notifications











