ലൂസിഫറിനും മരക്കാറിനും പിന്നാലെ ബിഗ് ബ്രദറും!ബോക്‌സ് ഓഫീസ് അടക്കി വാഴാന്‍ ലാലേട്ടന്‍!പോസ്റ്റര്‍ കാണൂ

By Prashant V R

Recommended Video

അടുത്ത ബിഗ് ബി ആവാൻ ലാലേട്ടൻ | filmibeat Malayalam

മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മുന്‍നിര സംവിധായകനായി മാറിയ പ്രതിഭയാണ് സിദ്ധിഖ്. സിദ്ധിഖ് സംവിധാനം ചെയ്ത മിക്ക ചിത്രങ്ങള്‍ക്കും വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. വിയറ്റ്നാം കോളനി എന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ധിഖ് മോഹന്‍ലാലിനൊപ്പം ആദ്യമായി ഒന്നിച്ചിരുന്നത്. ഹാസ്യ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

സിദ്ദിഖും ലാലും ചേര്‍ന്നായിരുന്നു വിയറ്റ്നാം കോളനി സംവിധാനം ചെയ്തിരുന്നത്. വിയറ്റ്നാം കോളനിക്കു ശേഷം ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍നിന്നും നേടാനയത്. ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാനു ശേഷമുളള ഇവരുടെ പുതിയ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്

ബിഗ് ബ്രദര്‍

ബിഗ് ബ്രദര്‍

ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രവുമായിട്ടാണ് മോഹന്‍ലാല്‍-സിദ്ധിഖ് കൂട്ടുകെട്ട് എത്തുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. കുടുംബ പശ്ചാത്തലത്തിലുളള ഒരു ചിത്രമായിരിക്കുമെന്നാണ് സിനിമയുടെ ടൈറ്റില്‍നിന്നും ലഭിക്കുന്ന സൂചന. ബിഗ് ബഡ്ജറ്റിലൊരുക്കുന്ന സിനിമ ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയായിരിക്കും ഒരുക്കുക. ചിത്രത്തിന് തിരക്കഥയൊരുക്കുന്നതിന്റെ തിരക്കിലാണ് സംവിധായകനുളളത്.

മരക്കാറിനു ശേഷം

മരക്കാറിനു ശേഷം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിനു ശേഷമായിരിക്കും സിദ്ധിഖിന്റെ സിനിമ ആരംഭിക്കുക. ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്. ഇന്നസെന്റ്,ജനാര്‍ദ്ദനന്‍,കെപിഎസി ലളിത,മുകേഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുമെന്നാണ് അറിയുന്നത്. ബിഗ് ബ്രദറിനെക്കുറിച്ചുളള മറ്റു വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളുടെ റിലീസിനു ശേഷമായിരിക്കും ബിഗ് ബ്രദറും എത്തുക.

മോഷന്‍ പോസ്റ്റര്‍

മോഷന്‍ പോസ്റ്റര്‍

മോഹന്‍ലാല്‍ തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ബിഗ് ബ്രദറിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്, എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ ലാലേട്ടന്‍ പുറത്തുവിട്ടിരുന്നത്. ലാലേട്ടന്‍-സിദ്ധിഖ് കൂട്ടുകെട്ടിലുളള പുതിയ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കുമുളളത്. എല്ലാവരെയും രസിപ്പിക്കുന്ന ഒരു ചിത്രം തന്നെയായിരിക്കും ബിഗ് ബ്രദറെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മോഷന്‍ പോസ്റ്റര്‍ കാണൂ

മോഷന്‍ പോസ്റ്റര്‍ കാണൂ

ദിലീപിനെ നായകനാക്കിയും സിനിമ

ദിലീപിനെ നായകനാക്കിയും സിനിമ

മോഹന്‍ലാല്‍ ചിത്രത്തിനു പുറമെ ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കിയുളെളാരു ചിത്രവും സിദ്ദിഖ് സംവിധാനം ചെയ്യുമെന്നാണ് അറിയുന്നത്.കിംഗ് ലയര്‍ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ഈ കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചിരുന്നത്. ചിത്രം ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രം തന്നെയായിരിക്കും ദിലീപിനെ നായകനാക്കിയും സിദ്ധിഖ് ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X