വിജയമാവര്‍ത്തിക്കാന്‍ മോഹന്‍ലാല്‍! ദീപാവലി ദിനത്തില്‍ ബിഗ് ബ്രദറിന്റെ പുതിയ പോസ്റ്റര്‍
ലൂസിഫര്‍, ഇട്ടിമാണി തുടങ്ങിയ വിജയചിത്രങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമയാണ് ബിഗ് ബ്രദര്‍. ഒരിടവേളയ്ക്ക് ശേഷം സംവിധായകന്‍ സിദ്ധിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബിഗ് ബ്രദറിന്റെ എറ്റവും പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ദീപാവലി ദിനത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ആശംസകള്‍ അറിയിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണയും ഹാസ്യ പശ്ചാത്തലത്തിലുളള ഒരു എന്റര്‍ടെയ്നറുമായിട്ടാണ് മോഹന്‍ലാല്‍-സിദ്ധിഖ് കൂട്ടുകെട്ട് എത്തുന്നത്. 20 കോടി ബഡ്ജറ്റിലാണ് ബിഗ് ബ്രദര്‍ അണിയറയില്‍ ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, സര്‍ജാനോ ഖാലിദ്, അര്‍ബാസ് ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പുതുമുഖം മിര്‍നാ മേനോനാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. എസ് ടാക്കീസാണ് ബിഗ് ബ്രദര്‍ തിയ്യേറ്ററുകളിലേക്ക് എത്തിക്കുന്നത്. കൊച്ചി, മംഗലാപുരം, ബാംഗ്ലൂര്‍ തുടങ്ങിയവിടങ്ങളിലാണ് ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കല്‍, ജെന്‍സോ ജോസ്, വൈശാഖ് രാജന്‍ തുടങ്ങിയവര്‍ക്കൊപ്പം സിദ്ധിഖും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications