ആക്ഷന്‍ രംഗങ്ങളില്‍ മിന്നിച്ച് മോഹന്‍ലാല്‍! ബിഗ് ബ്രദറിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്‌

By Midhun Raj

Recommended Video

Big Brother Malayalam Movie Trailer Reaction | Mohanlal | FilmiBeat Malayalam

മോഹന്‍ലാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ബിഗ് ബ്രദര്‍. സിദ്ധിഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമ ജനുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായി മോഹന്‍ലാല്‍ തന്നെയാണ് ട്രെയിലറില്‍ തിളങ്ങിനില്‍ക്കുന്നത്.

big brother

നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന ഡയലോഗുമായി ലാലേട്ടന്‍ ഇത്തവണയും എത്തുന്നുണ്ട്. സിദ്ധിഖ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ബിഗ് ബ്രദറില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായിട്ടാണ് സൂപ്പര്‍താരം എത്തുന്നത്. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സിദ്ധിഖ്, ദേവന്‍, ജനാര്‍ദ്ദനന്‍, അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍,ടിനി ടോം, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, ദിനേശ് പണിക്കര്‍, മുകുന്ദന്‍,മജീദ്, അപ്പ ഹാജ, നിര്‍മ്മല്‍ പാലാഴി, അബു സലീം,ജയപ്രകാശ്,സുധി കൊല്ലം,ശംഭു, സര്‍ജാനോ ഖാലിദ്,മിര്‍ണ മേനോന്‍,ഗാഥ, ഹണി റോസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ദീപക് ദേവാണ് ബിഗ് ബ്രദറിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ഷാമാന്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ സിദ്ധിഖ്, ഷാജി ന്യൂയോര്‍ക്ക്, ജെന്‍സോ ജോസ്, വൈശാഖ് രാജന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

വീഡിയോ

More from Filmibeat

Read more about: mohanlal big brother
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X