കണ്ടോ കണ്ടോ...! മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലെ പ്രണയ ഗാനമെത്തി! വീഡിയോ

By Midhun Raj

ലൂസിഫര്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന തുടങ്ങിയ വിജയചിത്രങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. സിദ്ധിഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ജനുവരി 16നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

big-brother

ദീപക് ദേവ് സംഗീതമൊരുക്കിയ ചിത്രത്തിലെ കണ്ടോ കണ്ടോ എന്നു തുടങ്ങുന്ന ഗാനമാണ് ഇറങ്ങിയിരിക്കുന്നത്. ഗൗരി ലക്ഷ്മിയും, അമിത് ത്രിവേദിയും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ്, മിര്‍ണ മേനോന്‍, ഗാദ, ശില്‍പ്പ അജയന്‍,ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയരാണ് മറ്റു താരങ്ങള്‍. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സിദ്ധിഖ്, ജെന്‍സോ ജോസ്, ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കല്‍, വൈശാഖ് രാജന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്

Read more about: mohanlal sidhique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X