ലൂസിഫറിനു ശേഷം സിദ്ധിഖിന്റെ ബിഗ് ബ്രദറായി മോഹന്‍ലാല്‍! ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ വിശേഷങ്ങളിങ്ങനെ!
Recommended Video

മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമകള്‍ അണിയറയില്‍ ഒ്‌രുങ്ങിക്കൊണ്ടിരിക്കുകയാണ്. ഒടിയനു ശേഷം നിരവധി ചിത്രങ്ങളായിരുന്നു സൂപ്പര്‍ താരത്തിന്റെതായി പ്രഖ്യാപിച്ചിരുന്നത്. ചരിത്ര പശ്ചാത്തലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ സിനിമകളാണ് ലാലേട്ടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. നിലവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരമുളളത്.
ബിഗ് ബഡ്ജറ്റ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മരക്കാറിനു ശേഷം സിദ്ധിഖ് സംവിധാനം ചെയ്യുന്ന സിനിമയിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. ബിഗ് ബ്രദര്‍ എന്ന പേരിട്ട സിനിമയുടെ പ്രഖ്യാപനം അടുത്തിടെയായിരുന്നു നടന്നത്. ചിത്രത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ബിഗ് ബ്രദറിന്റെ വരവ്
വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടായിരുന്നു മോഹന്‍ലാല്‍- സിദ്ധിഖ് ടീം. ഹാസ്യ പശ്ചാത്തലത്തില്‍ ഒരുക്കിയ ഇവരുടെ ആദ്യ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു. സിദ്ധിഖും ലാലും ചേര്‍ന്നായിരുന്നു വിയറ്റ്‌നാം കോളനി സംവിധാനം ചെയ്തിരുന്നത്. വിയറ്റ്‌നാം കോളനിക്കു ശേഷം ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിലും ഈ കൂട്ടുകെട്ട് മലയാളത്തില്‍ ഒന്നിച്ചു. ആദ്യ രണ്ടു ചിത്രങ്ങള്‍ക്കു ശേഷം ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമയാണ് ബിഗ് ബ്രദര്‍.

ഹാസ്യത്തിന് പ്രാധാന്യമുളള സിനിമ
കുടുംബ പശ്ചാത്തലത്തിലുളള ഒരു ചിത്രമായിരിക്കുമെന്നാണ് സിനിമയുടെ ടൈറ്റില്‍നിന്നും ലഭിക്കുന്ന സൂചന.
ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രവുമായിട്ടാണ് മോഹന്‍ലാല്‍-സിദ്ധിഖ് കൂട്ടുകെട്ട് എത്തുന്നതെന്നാണ് അറിയുന്നത്. ബിഗ് ബഡ്ജറ്റിലൊരുക്കുന്ന സിനിമ ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയായിരിക്കും ഒരുക്കുക. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ടൈറ്റില്‍ പ്രഖ്യാപിച്ചതുമുതല്‍
സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറായിരിക്കും സിനിമയെന്നും അറിയുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളുടെ റിലീസിനു ശേഷമായിരിക്കും ബിഗ് ബ്രദറും എത്തുക. ഇന്നസെന്റ്,ജനാര്‍ദ്ദനന്‍,കെപിഎസി ലളിത, മുകേഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുമെന്നാണ് അറിയുന്നത്.

സിനിമയുടെ ഷൂട്ടിംഗ്
ജൂണിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ബാംഗളൂരുവില്‍ ജൂണ്‍ പത്തിനാണ് സിനിമയുടെ ഷൂട്ടിംഗിന് തുടക്കമാവുന്നത്. വൈശാഖ സിനിമയും എസ് ടാക്കീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സംഹത്തിനു ശേഷം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലേക്ക് സൂപ്പര്‍താരം കടക്കുക. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയ്ക്കു ശേഷമായിരിക്കും ലാലേട്ടന്‍റെ സിദ്ധിഖ് ചിത്രം ആരംഭിക്കുക

മോഷന്‍ പോസ്റ്റര്‍
ബിഗ് ബ്രദറിന്റ മോഷന്‍ പോസ്റ്റര്‍ അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. മോഹന്‍ലാല്‍ തന്നെയായിരുന്നു ആരാധകര്‍ക്കായി പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്. എല്ലാവരെയും രസിപ്പിക്കുന്ന ഒരു ചിത്രം തന്നെയായിരിക്കും ബിഗ് ബ്രദറെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലാലേട്ടന്‍-സിദ്ധിഖ് കൂട്ടുകെട്ടിലുളള പുതിയ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കുമുളളത്.


Click it and Unblock the Notifications











