മോളിവുഡിലെ എറ്റവും വലിയ ഓവര്‍സീസ് റൈറ്റ്‌സ് നേടി ബിഗ് ബ്രദര്‍? വമ്പന്‍ റിലീസിങ്ങിനൊരുങ്ങി ചിത്രം

By Midhun Raj

Recommended Video

Mohanlal's new movie Big Brother get a new record in Non Gcc release | FilmiBeat Malayalam

ലൂസിഫര്‍,ഇട്ടിമാണി മേഡ് ഇന്‍ ചൈന തുടങ്ങിയ സിനിമകളുടെ വിജയത്തിന് പിന്നാലെ മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് സൂപ്പര്‍താരം മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. നിലവില്‍ ബിഗ് ബ്രദര്‍,മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ രണ്ട് ചിത്രങ്ങളാണ് ലാലേട്ടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

ഇതില്‍ ആദ്യം റീലിസിനെത്തുന്നത് സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറാണ്. നേരത്തെ ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് അടുത്ത വര്‍ഷം ജനുവരിയിലേക്ക് റിലീസ് മാറ്റുകയായിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായിട്ടാണ് ബിഗ് ബ്രദറും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

ലേഡീസ് ആന്റ് ജെന്റില്‍മാന്‍

ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷമാണ് മോഹന്‍ലാലും സിദ്ധിഖും വീണ്ടും മലയാളത്തില്‍ ഒന്നിക്കുന്നത്. ഇത്തവണയും ഒരു ആക്ഷന്‍ കോമഡി ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 32 കോടി ബഡ്ജറ്റിലാണ് ബിഗ് ബ്രദര്‍ ഒരുക്കുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

സല്‍മാന്‍ ഖാന്റെ സഹോദരനും

സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ്, മിര്‍ണ മേനോന്‍, ഗാദ, ശില്‍പ്പ അജയന്‍,ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ദീപക് ദേവാണ് സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്.

ജിത്തു ദാമോദര്‍ ഛായാഗ്രഹണം

ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സിദ്ധിഖ്,ജെന്‍സോ ജോസ്,ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കല്‍, വൈശാഖ് രാജന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഓവര്‍സീസ് റൈറ്റ്‌സില്‍ ചിത്രം റെക്കോര്‍ഡിട്ടതായാണ് അറിയുന്നത്. ജനുവരിയില്‍ വേള്‍ഡ് വൈഡ് റിലീസ് ആയി എത്തുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ എറ്റവും വലിയ നോണ്‍-ജിസിസി ഓവര്‍സീസ് റൈറ്റ്‌സാണ് നേടിയെടുത്തത്.

ഈ ചിത്രത്തിന്റെ

ഈ ചിത്രത്തിന്റെ നോണ്‍ ജിസിസി വിതരണവകാശം ട്രൈ കളര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് സ്വന്തമാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സൈബര്‍ സിസ്റ്റംസ്, വിംഗിള്‍സ്, ട്രൈ കളര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് തുടങ്ങിയ മൂന്ന് വിതരണക്കാര്‍ ചേര്‍ന്നാണ് ഈ ചിത്രം നോണ്‍ ജിസിസി മാര്‍ക്കറ്റില്‍ റിലീസ് ചെയ്യുന്നത്.
മോഹന്‍ലാലിന്റെ തന്നെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനാണ് ഇപ്പോഴത്തെ ജിസിസി റെക്കോര്‍ഡുളളതെന്നും അറിയുന്നു. 8 കോടി രൂപയ്ക്ക് മിനിമം ഗ്യാരണ്ടി വ്യവസ്ഥയില്‍ ഫാര്‍സ് ഫിലിംസാണ് ചിത്രം സ്വന്തമാക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X