twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ് ഇതാണ്! സിനിമകള്‍ക്ക് പിന്നാലെ ജീവചരിത്രം വരുന്നു!

    |

    1960 മേയ് 21 ന് ജനിച്ച മോഹന്‍ലാല്‍ ഇന്ന് 59-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ദിവസങ്ങളായി ഈ ദിവസം വരുന്നതിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരുന്നതും. മോഹന്‍ലാല്‍ പഠിച്ച സ്‌കൂളില്‍ വ്യത്യസ്തമായ പ്രദര്‍ശനം ഏര്‍പ്പെടുത്തിയും നടനവിസ്മയം മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഫാന്‍സ് ക്ലബ്ബുകാര്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകള്‍ കൊണ്ടും ട്രീബ്യൂട്ട് വീഡിയോസ് കൊണ്ടും നിറഞ്ഞിരിക്കുകയാണ്.

    എല്ലാവരും കാത്തിരുന്നത് പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ എന്ത് സര്‍പ്രൈസ് പുറത്ത് വിടുമെന്നായിരുന്നു. ഒടുവില്‍ ആരും പ്രതീക്ഷിക്കാത്ത രീതിയിലൊരു സമ്മാനവുമായിട്ടാണ് താരമെത്തിയിരിക്കുന്നത്. തന്റെ ജീവചരിത്രത്തെ ആസ്പദമാക്കി ഒരു പുസ്തകം വരുന്നുണ്ടെന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്. 'മുഖരാഗം' എന്ന് പേരിട്ടിരിക്കുന്ന ഗ്രന്ഥം ഭാനുപ്രകാശ് എന്നൊരു എഴുത്തുകാരനാണ ഒരുക്കുന്നത്. അടുത്ത വര്‍ഷമേ ഇത് പൂര്‍ത്തിയാവുകയുള്ളുവെന്നുമടക്കം പുസ്തകത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ഫേസ്ബുക്ക് പേജിലൂടെ താരം തുറന്നെഴുതിയിരിക്കുകയാണ്.

    mohanlal-biography

    നേരത്തെ മോഹന്‍ലാലിന്റെ ജീവിതത്തെ ആസ്പദമാക്കിയും മോഹന്‍ലാല്‍ ആരാധകരുടെ കഥയുമായി രണ്ട് സിനിമകളാണ് റിലീസിനെത്തിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു മഞ്ജു വാര്യര്‍ നായികയായി അഭിനയിച്ച 'മോഹന്‍ലാല്‍' എന്ന പേരിലുള്ള ചിത്രമെത്തിയത്. തൊട്ട് പിന്നാലെ തന്നെ സുവര്‍ണ പുരുഷന്‍ എന്നൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തിയിരുന്നു. അക്കൂട്ടത്തിലേക്ക് മോഹന്‍ലാലിന്റെ ജീവചരിത്രം കൂടി എത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍.

    മോഹന്‍ലാലിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം

    Recommended Video

    മലയാളത്തിന്റെ നടനവിസ്മയം ലാലേട്ടന് ജന്മദിനാശംസകൾ | filmibeat Malayalam

    'മുഖരാഗം' എന്റെ ജീവചരിത്രമാണ്. നാല്‍പ്പത് വര്‍ഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉള്‍ച്ചേര്‍ന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വര്‍ഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകര്‍ത്തിയെഴുതാന്‍ ഭാനുപ്രകാശ് എന്ന എഴുത്തുകാരന്‍ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാര്‍ഥ്യമാക്കുന്നത്. 2020ല്‍ പൂര്‍ത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.

    English summary
    Mohanlal's Biography coming next year
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X