ബറോസ് സെറ്റില്‍ കേക്ക് മുറിച്ച് മോഹന്‍ലാല്‍! മറ്റൊരു വലിയ സര്‍പ്രൈസും താരം പുറത്തുവിട്ടു! കാണൂ!

Recommended Video

ബറോസ് സെറ്റില്‍ കേക്ക് മുറിച്ച് മോഹന്‍ലാല്‍,

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. മെയ് 21നാണ് അദ്ദേഹത്തിന്‍രെ ജന്മദിനം. ആരാധകരും സഹപ്രവര്‍ത്തകരുമൊക്കെ താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. തെന്നിന്ത്യന്‍ താരങ്ങളും ക്രിക്കറ്റ് താരങ്ങളുമൊക്കെ കംപ്ലീറ്റ് ആക്ടറിന് ഹാപ്പി ബര്‍ത്ത് ഡേ ആശംസിച്ച് എത്തിയിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് താരവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ വൈറലായി മാറുന്നത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ ഏപ്രില്‍ 21നായിരുന്നു നിര്‍ണ്ണായക തീരുമാനത്തെക്കുറിച്ച് അദ്ദേഹം പ്രഖ്യാപിച്ചത്. ബറോസ് എന്ന ത്രീഡി ചിത്രവുമായാണ് അദ്ദേഹം എത്തിയത്. മോഹന്‍ലാല്‍ തന്നെയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബറോസിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. ബറോസിന്‍രെ ലൊക്കേഷനില്‍ വെച്ചാണ് അദ്ദേഹം തന്‍രെ പിറന്നാളാഘോഷിച്ചത്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ് എന്തായിരിക്കുമെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ തന്നെയാണ് അതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Mohanlal, latest

മുഖരാഗം' എൻ്റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എൻ്റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എൻ്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉൾച്ചേർന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എൻ്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാർഥ്യമാക്കുന്നത്. 2020ൽ പൂർത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം. ഇതായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X