twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ തിരിച്ചെത്തി, കനല്‍ കത്തി

    By Aswathi
    |

    ചെറിയൊരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തിരിച്ചെത്തി. കാശ്മീര്‍, ശബരിമല, ജപ്പാന്‍ യാത്രകള്‍ക്ക് ശേഷം തിരികെ എത്തിയ ലാല്‍ തന്റെ പുതിയ ചിത്രമായ കനലിന്റെ ടീമിനൊപ്പം ചേര്‍ന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

    ഷൂട്ടിങ് സെറ്റിലെത്തിയ മോഹന്‍ലാലിന് ടീം അംഗങ്ങള്‍ ഒരു സര്‍പ്രൈസ് സമ്മാനം നല്‍കി. ഇക്കഴിഞ്ഞ 21 ന് 55 വയസ്സ് തികഞ്ഞ ലാല്‍ തന്റെ ബേര്‍ത്ത് ഡേയ്ക്ക് കേരളത്തിലുണ്ടായിരുന്നില്ല. ജപ്പാനിലായിരുന്നു. തിരികെ എത്തിയ ലാലിന് കനല്‍ ടീം പിറന്നാള്‍ പാര്‍ട്ടി നല്‍കി കനലിന്റെ ഷൂട്ടിങ് ആരംഭിച്ചു.

    mohanlal-kanal

    ശിക്കാര്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി എം പദ്മകുമാര്‍ ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സുരേഷ് ബാബുവാണ്. അബ്ബാം മൂവീസാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

    മോഹന്‍ലാലിനൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ അനൂപ് മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നു. നേരത്തെ ഈ റോളിന് വേണ്ടി പരിഗണിച്ചത് പൃഥ്വിരാജിനെയാണ്. തിരക്കുകള്‍ കാരണം പൃഥ്വി പിന്മാറിയതിനെ തുടര്‍ന്നാണ് അനൂപിന് നറുക്ക് വീണത്.

    ഹണി റോസാണ് ചിത്രത്തില്‍ ലാലിന്റെ നായിക. ഷി ടാക്‌സി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഷീലു എബ്രഹാം അനൂപ് മേനോന്റെ നായികയായെത്തുന്നു. കരിയര്‍ ഗ്രാഫ് താഴ്ന്നുകൊണ്ടിരിയ്ക്കുന്ന നായകന്‍ മോഹന്‍ലാലിനും സംവിധായകന്‍ പദ്മകുമാറിനും കനല്‍ നിലനില്‍പിന്റെ പ്രശ്‌നം കൂടെയാണ്.

    English summary
    Mohanlal, the actor who is back after a short holiday, celebrated his birthday on the sets of his upcoming movie, Kanal. Mohanlal has shared the photos of the celebration, on his Facebook page.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X