ദൃശ്യം 2 തിയ്യേറ്ററുകളിലേക്ക്, മോഹന്‍ലാല്‍ ചിത്രം റിലീസ് ചെയ്യുന്നത് ഈ രാജ്യത്ത്
ഒടിടി റിലീസായി എത്തി ഈ വര്‍ഷം ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ സിനിമയാണ് ദൃശ്യം 2. ആദ്യ ഭാഗത്തോട് നീതി പുലര്‍ത്തുന്ന രണ്ടാം ഭാഗമാണ് ദൃശ്യത്തിന്‌റെതായി പുറത്തുവന്നത്. ജീത്തു ജോസഫിന്‌റെ തിരക്കഥയും താരങ്ങളുടെ പ്രകടനങ്ങളും തന്നെയാണ് ദൃശ്യം 2വില്‍ മുഖ്യ ആകര്‍ഷണമായത്. തിയ്യേറ്റര്‍ റിലീസ് പ്രതീക്ഷിച്ച പലരെയും നിരാശപ്പെടുത്തിയാണ് സിനിമ ഒടിയിലെത്തിയത്. എന്നാല്‍ എല്ലാവരെയും സന്തോഷത്തിലാഴ്ത്തിയ വിജയമാണ് ദൃശ്യം 2 നേടിയത്.

അതേസമയം ദൃശ്യം 2 തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യുന്നതായി പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. മനോരമയാണ് സിംഗപ്പൂരില്‍ മോഹന്‍ലാല്‍ ചിത്രം റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിംഗപ്പൂര്‍ മലയാളികള്‍ക്കും അവിടെയുളള സിനിമാ പ്രേമികള്‍ക്കുമാണ് ഇതിനുളള അവസരം ഒരുങ്ങുന്നത്. ജൂണ്‍ 26ന് സിംഗപ്പൂരിലെ മള്‍ട്ടിപ്ലക്‌സുകളില്‍ ദൃശ്യം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആശീര്‍വാദ് സിനിമാസിനൊപ്പം സിംഗപ്പൂര്‍ കോളീസിയം കമ്പനിയും ചേര്‍ന്നാണ് ദൃശ്യം 2 സിംഗപ്പൂരിലെ തിയ്യേറ്ററുകളില്‍ എത്തിക്കുന്നത്.
ആര്‍തി വെങ്കിടേഷിന്‌റെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം
Recommended Video
സിംഗപ്പൂരിലെ ഗോള്‍ഡന്‍ വില്ലേജ് മള്‍ട്ടിപ്ലക്‌സുകളില്‍ ആണ് ദൃശ്യം 2 പ്രദര്‍ശിപ്പിക്കുക. അതേസമയം മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ചിത്രമാണ് ദൃശ്യം 2. മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, സിദ്ധിഖ്, മുരളി ഗോപി, ആശാ ശരത്ത്, കെബി ഗണേഷ് കുമാര്‍, സുമേഷ് ചന്ദ്രന്‍, അജിത്ത് കൂത്താട്ടുകുളം, അഞ്ജലി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. സതീഷ് കുറുപ്പ് ക്യാമറ ചലിപ്പിച്ച സിനിമയ്ക്ക് അനില്‍ ജോണ്‍സണ്‍ സംഗീതം നിര്‍വ്വഹിച്ചു.


Click it and Unblock the Notifications











