മോഹന്‍ലാല്‍ വീണ്ടും ലോറി ഡ്രൈവറാവുന്നു, ഭദ്രന്‍ ചിത്രത്തിലെ കഥാപാത്ര രഹസ്യം പുറത്തായി!

മോഹന്‍ലാലും ഭദ്രനും വീണ്ടും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകംക്ഷയിലായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേഷനുകള്‍ വന്നതോടെ ആവേശവും പ്രതീക്ഷയും വര്‍ധിക്കുകയാണ്. ഇതുവരെയും പേരിട്ടിലില്ലാത്ത ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ആടുതോമയെ വെല്ലുന്ന കഥാപാത്രവുമായാണ് എത്തുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. രമ്യാ കൃഷ്ണന്‍, ശരത് കുമാര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ വായിക്കൂ.

ലോറി ഡ്രൈവറുടെ വേഷമാണ്

ലോറി ഡ്രൈവറുടെ വേഷമാണ്

ലോറി ഡ്രൈവറായാണ് മോഹന്‍ലാല്‍ ഇത്തവണയും എത്തുന്നത്. എന്നാല്‍ ആടുതോമയുടെ രണ്ടാം ഭാഗമല്ല സിനിമ. അത്തരത്തിലുള്ള സംശയം ആരാധകര്‍ ഉയര്‍ത്തിയിരുന്നു.

സ്ഫടികത്തിന്റെ ഓര്‍മ്മ

സ്ഫടികത്തിന്റെ ഓര്‍മ്മ

മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടിനെക്കുറിച്ച് വിവരിക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നസിനിമ സ്ഫടികമാമഅ. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്ന് കൂടിയായിരുന്നു ഇത്.

രണ്ടാം ഭാഗത്തിനായി കാത്തിരുന്നു

രണ്ടാം ഭാഗത്തിനായി കാത്തിരുന്നു

ആട് തോമയുടെ രണ്ടാം ഭാഗം വരുമെന്ന പ്രതീക്ഷ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ആ ആവശ്യം സംവിധായകന്‍ നിരാകരിക്കുകയായിരുന്നു.

വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ പ്രതീക്ഷ വര്‍ധിച്ചു

വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ പ്രതീക്ഷ വര്‍ധിച്ചു

മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ പുതിയ സിനിമ ഇറങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേഷനുകള്‍ വന്നതോടെ പ്രതീക്ഷ വീണ്ടും കൂടിയിരിക്കുകയാണ്.

സ്ഫടികത്തിനെ വെല്ലുന്ന സ്റ്റണ്ട്

സ്ഫടികത്തിനെ വെല്ലുന്ന സ്റ്റണ്ട്

ആടുതോമയുടെ മുണ്ട് ഉരിഞ്ഞുള്ള അടി ഇന്നും കേരളക്കര ഓര്‍ത്തിരിക്കുന്നുണ്ട്. അതിനേക്കള്‍ മികച്ച ആക്ഷനുമായാണ് ഇത്തവണ എത്തുന്നതെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിട്ടുള്ളത്.

നാടോടി എന്ന് വിശേഷിപ്പിക്കാം

നാടോടി എന്ന് വിശേഷിപ്പിക്കാം

പരുക്കനായ കഥാപാത്രമാണെങ്കില്‍ക്കൂടിയും ഒരുപാട് ഭാഷകള്‍ സംസാരിക്കുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റേത്. നാടോടി എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാമെന്നും സംവിധായകന്‍ പറയുന്നു.

ശരത്കുമാറും രമ്യാകൃഷ്ണനും

ശരത്കുമാറും രമ്യാകൃഷ്ണനും

റോഡ് മൂവിയായി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി ശരത് കുമാറും രമ്യാ കൃഷ്ണനും എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X