ഇട്ടിമാണിയില്‍ മോഹന്‍ലാലിന്റെ ചൈനീസ് ലുക്കും! പുതിയ ലൊക്കേഷന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

ലൂസിഫറിന്റെ വിജയത്തിന് ശേഷം മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമ നിലവില്‍ അവസാന ഘട്ടത്തിലാണ്. ലൂസിഫര്‍ പോലെ ഇട്ടിമാണിയും വലിയ വിജയമാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണയും വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ലാലേട്ടന്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും മറ്റും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

ഇട്ടിമാണി മേഡ് ഇന്‍ ചൈന ഓണം റിലീസായി തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഇത്തവണ സ്റ്റീഫന്‍ നെടുമ്പളളിക്ക് ശേഷം വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള മോഹന്‍ലാലിന്റെ ക്യാരക്ടര്‍ ലുക്കും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ഇട്ടിമാണി മേഡ് ഇന്‍ ചൈന

ഇട്ടിമാണി മേഡ് ഇന്‍ ചൈന

മലയാളത്തിലെ ആദ്യ 200കോടി ചിത്രമായ ലൂസിഫറിന് ശേഷം ഇത്തവണ ഒരു കുടുംബ സിനിമയുമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. സൂപ്പര്‍ താരത്തിന്റെ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഇട്ടിമാണി എന്ന ടൈറ്റില്‍ റോളില്‍ ലാലേട്ടന്‍ എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നു. ഒരിടവേളയ്ക്കു ശേഷം നടന്‍ തൃശ്ശൂര്‍ക്കാരനായി വീണ്ടുമെത്തുന്ന ചിത്രം കൂടിയാണിത്. ഇത്തവണയും ഇട്ടിമാണിയിലൂടെ ലാലേട്ടന്റെ ഒന്നൊന്നര വരവ് തന്നെയായിരിക്കും ഉണ്ടാവുകയെന്നാണ് ആരാധകര്‍ പറയുന്നത്

ചിത്രീകരണം ചൈനയില്‍

ചിത്രീകരണം ചൈനയില്‍

കേരളത്തിലെ ഷൂട്ടിംഗിന് ശേഷം ചൈനയിലാണ് ഇപ്പോള്‍ ഇട്ടിമാണിയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്. അടുത്തിടെ സിനിമയുടെ ചിത്രീകരണത്തിനായി മോഹന്‍ലാലും അണിയറ പ്രവര്‍ത്തകരും ചൈനയിലേക്ക് പോയിരുന്നു. ചൈനയില്‍ നിന്നുമുളള സൂപ്പര്‍താരത്തിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലെല്ലാെം വ്യാപകമായി പ്രചരിച്ചു. ഭാര്യ സുചിത്രയ്ക്കും സുഹൃത്തുക്കള്‍ക്കൊപ്പവും ഉളള നടന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ചൈനീസ് ലൂക്ക്

ചൈനീസ് ലൂക്ക്

ഇപ്പോഴിതാ ഇട്ടിമാണി സെറ്റില്‍ നിന്നുളള ലാലേട്ടന്റെ ചൈനീസ് ലുക്കും വൈറലായി മാറിയിരിക്കുകയാണ്. ഇട്ടിമാണി മേഡ് ഇന്‍ ചൈനയില്‍ വ്യത്യസ്ത ലുക്കുകളില്‍ സൂപ്പര്‍താരം എത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ ചൈനീസ് ഷെഡ്യൂളിലെ ഒരു ലുക്കാണ് നടന്റെതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ കൈയ്യില്‍ തോക്കും കോഴിയുമായി നടന്നുവരുന്ന താരത്തിന്റെ പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ലൊക്കേഷന്‍ ചിത്രവും പുറത്തുവന്നിരിക്കുന്നത്.

കുടുംബ പശ്ചാത്തലത്തിലുളള മാസ് എന്റര്‍ടെയ്നര്‍

കുടുംബ പശ്ചാത്തലത്തിലുളള മാസ് എന്റര്‍ടെയ്നര്‍

അതേസമയം പഴയകാല മോഹന്‍ലാല്‍ സിനിമകളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു മുഴുനീള കോമഡി ചിത്രമായിരിക്കും ഇട്ടിമാണിയെന്നാണ് അറിയുന്നത്. കുടുംബ പശ്ചാത്തലത്തിലുളള ഒരു മാസ് എന്റര്‍ടെയ്നര്‍ ചിത്രം തന്നെയായിരിക്കും ഇട്ടിമാണി മേഡ് ഇന്‍ ചൈനയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയില്‍ കാറ്ററിംഗ് നടത്തുന്ന ആളായിട്ടാണ് ലാലേട്ടന്‍ എത്തുന്നതെന്നാണ് വിവരം.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ട കുന്നംകുളവും ചെലവുകുറഞ്ഞ ഇലക്ട്രോണിക്സ് ഉല്‍പ്പനങ്ങള്‍ക്ക് പേരുകേട്ട ചൈനയും ഈ ചിത്രത്തില്‍ എങ്ങനെ വരുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന നിര്‍മ്മിക്കുന്നത്.കൈലാസ് മേനോനും ഫോര്‍ മ്യൂസിക്ക്സുമാണ് ഇട്ടിമാണിയിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഹരീഷ് കണാരന്‍, അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആന്റണി പെരുമ്പാവൂര്‍, വിനു മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X