മോഹന്‍ലാലിന്റെ മീന്‍ പൊരിക്കല്‍ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍, പാചകപരീക്ഷണവുമായി നടന്‍
സിനിമകള്‍ക്കൊപ്പം പാചകത്തിലും വലിയ താല്‍പര്യമുളള താരമാണ് മോഹന്‍ലാല്‍. കുക്കിംഗിലുളള അദ്ദേഹത്തിന്റെ താല്‍പര്യത്തെ കുറിച്ച് ഭാര്യ സുചിത്ര ഉള്‍പ്പെടെയുളളവരെല്ലാം മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. ലോക്ഡൗണ്‍ കാലം ലാലേട്ടന്‍ തങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കിതന്നതിനെ കുറിച്ചും താരപത്‌നി പറഞ്ഞു. അടുത്തിടെ ദുബായ് സന്ദര്‍ശനവേളയില്‍ എടുത്ത മോഹന്‍ലാലിന്റെ പാചകപരീക്ഷണ ചിത്രങ്ങളും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ നടന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാലിന്‌റെ സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ സൂപ്പര്‍ താരത്തിന്റെ വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ മീന്‍ പൊരിക്കാനുളള ശ്രമത്തിലാണ് ലാലേട്ടന്‍. ചൂടാണ് കൈപൊളളും എന്ന ക്യാപ്ഷനോടെയാണ് സമീര്‍ ഹംസ ഈ ചിത്രം പോസ്റ്റ് ചെയ്തത്. വീഡിയോയുടെ പശ്ചാത്തലത്തില്‍ ജസ്റ്റിന്‍ ബീബറിന്റെ ഇന്റെന്‍ഷന്‍സ് എന്ന ഗാനവും കേള്‍ക്കാം.
നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് മോഹന്‍ലാല്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ദൃശ്യം 2വിന്റെ ഷൂട്ടിംഗ് അടുത്തിടെ പൂര്‍ത്തിയായിരുന്നു. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന സിനിമയില്‍ ആദ്യ ഭാഗത്തി്ല്‍ അഭിനയിച്ച താരങ്ങളെല്ലാം വീണ്ടും എത്തുന്നു. ഒപ്പം ചില പുതിയ താരങ്ങളും കഥാപാത്രങ്ങളായി വേഷമിടുന്നു. ദൃശ്യം 2വിന് പിന്നാലെയാണ് അടുത്തിടെ സൂപ്പര്‍ താരത്തിന്റെ ആറാട്ട് എന്ന ചിത്രവും ആരംഭിച്ചത്.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമ മോഹന്‍ലാലിന്റെ മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമായിട്ടാകും പ്രേക്ഷകരിലേക്ക് എത്തുക. തെന്നിന്ത്യന്‍ താരസുന്ദരി ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും അഭിനയിക്കുന്നു. ആറാട്ടിന് പുറമെ ലൂസിഫര്‍ 2 എമ്പുരാന്‍, ബറോസ്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, റാം തുടങ്ങിയവയും സൂപ്പര്‍താരത്തിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്. ഈ വര്‍ഷം ബിഗ്ബ്രദര്‍ എന്ന സിനിമ മാത്രമാണ് നടന്റെതായി പുറത്തിറങ്ങിയത്. ചിത്രത്തിന് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.


Click it and Unblock the Notifications