ബറോസില്‍ മോഹന്‍ലാലിനൊപ്പം മകള്‍ വിസ്മയയും? ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി കാത്ത് ആരാധകര്‍

By Prashant V R

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ പ്രഖ്യാപനം ആരാധകരില്‍ ഒന്നടങ്കം ആവേശമുണ്ടാക്കിയിരുന്നു. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ ബറോസ് പ്രഖ്യാപിച്ചിരുന്നത്. സിനിമയുടെ ജോലികള്‍ തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി കൊവിഡ് വ്യാപനമുണ്ടായത്. ആദ്യ സംവിധാന സംരംഭം ത്രീഡിയില്‍ ഒരുക്കുമെന്ന് മുന്‍പ് നടന്‍ അറിയിച്ചിരുന്നു.

mohanlal-family

ജിജോ പുന്നൂസിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ത്രീഡിയില്‍ അണിയിച്ചൊരുക്കുന്ന ബറോസ് കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ഒരുക്കുകയെന്നും സൂപ്പര്‍ താരം അറിയിച്ചിരുന്നു.

Recommended Video

മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

അതേസമയം ബറോസില്‍ മോഹന്‍ലാലിനൊപ്പം മകള്‍ വിസ്മയയും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് താരപുത്രി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചേട്ടന്‍ പ്രണവ് മോഹന്‍ലാലിന് പിന്നാലെയാണ് വിസ്മയയും സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് മോഹന്‍ലാലിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

ബറോസില്‍ വിസ്മയക്കൊപ്പം നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ മകള്‍ രേവതി സുരേഷും എത്തുമെന്ന് അറിയുന്നു. തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷിന്റെ സഹോദരിയാണ് രേവതി. മുന്‍പ് പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ രേവതിയും സഹസംവിധായികയായി എത്തിയിരുന്നു. അതേസമയം പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് ബറോസിന്റെ കഥ പറയുന്നത്. സിനിമ പ്രേക്ഷകര്‍ക്ക് ഒരു വ്യത്യസ്തമായൊരു ലോകം തീര്‍ക്കുമെന്ന് ബ്ലോഗിലൂടെ മുന്‍പ് മോഹന്‍ലാല്‍ അറിയിച്ചിരുന്നു.

ഫാന്റസി ചിത്രങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ചിത്രത്തില്‍ വിദേശ താരങ്ങളാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമസ് ട്രഷര്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും സുവര്‍ണനിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കെ.യു. മോഹനനാണ് ബറോസിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്റെ ശിഷ്യന്‍ ലിഡിയന്‍ നാദസ്വരമാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.

ബറോസിന് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അടുത്തിടെയായിരുന്നു മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ദൃശ്യത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ദൃശ്യം 2വിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് പുറമെ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയും വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

Read more about: mohanlal barroz
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X