ലാലേട്ടന്റെ അടുത്ത സമ്മാനമിതാ! ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുന്നത് ചുമ്മാതല്ല, അണിയറയില്‍ അഡാറ് ഐറ്റം
ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രാമ. അതിവേഗം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുകയാണ്. അതിനുള്ളില്‍ ഡ്രാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. മോഹന്‍ലാല്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു പോസ്റ്റര്‍ പുറത്ത് വിട്ടത്.

ലണ്ടനില്‍ നിന്നും ഒരു മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ സെപ്റ്റംബറില്‍ റിലീസിനെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. നിലവില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് ഡ്രാമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ആശ ശരത്, കനിഹ, സുരേഷ് കൃഷ്ണ, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി, നിരഞ്ജന്‍, ബൈജു, സംവിധയകന്മാരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ഡ്രാമയിലെ മറ്റ് താരങ്ങള്‍.
വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസര്‍ ശ്രദ്ധേയമായിരുന്നു. ഈ വര്‍ഷം റിലീസിനെത്തിയ നീരാളി പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിനാല്‍ ഡ്രാമ വരുന്നത് ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഒക്ടോബറില്‍ കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ തിയറ്ററുകളിലേക്ക് എത്തും.


Click it and Unblock the Notifications