ലാലേട്ടന്‍ വീണ്ടും മിന്നിക്കാനുളള വരവാണ്! കൊച്ചുണ്ണിക്ക് പിന്നാലെ ഡ്രാമയും,റിലീസ് വിവരങ്ങള്‍ പുറത്ത്

By Prashant V R

Recommended Video

ലാലേട്ടന്റെ ഡ്രാമയുടെ റിലീസ് വിവരങ്ങള്‍ | FilmiBeat Malayalam

ലോഹം എന്ന ചിത്രത്തിനു ശേഷം ലാലേട്ടനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയത സിനിമയാണ് ഡ്രാമ.ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറുകള്‍ വലിയ ആവേശമായിരുന്നു എല്ലാവരിലും ഉണ്ടാക്കിയിരുന്നത്.

കായംകുളം കൊച്ചുണ്ണിക്ക് ശേഷമുളള ലാലേട്ടന്റെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രത്തിനായാണ് എല്ലാവരം കാത്തിരിക്കുന്നത്. തിയ്യേറ്ററുകളില്‍ ചാരിയിരുന്ന് റിലാക്‌സ്ഡ് ആയി കാണാന്‍ പറ്റുന്ന ചിത്രമാണ് ഡ്രാമയെന്ന് നേരത്തെ സംവിധായന്‍ രഞ്ജിത്ത് അറിയിച്ചിരുന്നു. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു രഞ്ജിത്തിന്റെ പുതിയ മോഹന്‍ലാല്‍ ചിത്രത്തിന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ഡ്രാമ

ഡ്രാമ

ലോഹത്തിനു ശേഷം ഒരു കോമഡി ഡ്രാമയുമായിട്ടാണ് രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്. ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് പുതിയ സിനിമ രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത്. എംകെ നാസര്‍,മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്. ഡ്രാമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമാണ് ഡ്രാമയെന്നാണ് അറിയുന്നത്. മലയാളത്തില്‍ രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിച്ച ആറാമത്തെ ചിത്രമായാണ് ഡ്രാമ എത്തുന്നത്.

വ്യത്യസ്ത പ്രമേയം

വ്യത്യസ്ത പ്രമേയം

ആശാ ശരത്ത് നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ലണ്ടനായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഡ്രാമയുടെ 95 ശതമാനവും ലണ്ടനിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരിച്ചിരുന്നത്. ബന്ധുക്കള്‍ക്കൊപ്പം ലണ്ടനില്‍ താമസിക്കാന്‍ എത്തിപ്പെടുന്ന ഒരു വയോധിക മരണപ്പെടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം

തിയ്യേറ്ററര്‍ ലിസ്റ്റ്

തിയ്യേറ്ററര്‍ ലിസ്റ്റ്

ഡ്രാമയുടെ സെന്‍സറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റായിരുന്നു സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. 2മണിക്കൂര്‍ 26 മിനുട്ട് ദൈര്‍ഘ്യമാണ് ചിത്രത്തിനുളളത്. 250 ലേറെ തിയ്യേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. നീരാളി എന്ന ചിത്രത്തിനു ശേഷം ലാലേട്ടന്‍ നായക വേഷത്തില്‍ എത്തിയ ചിത്രം കൂടിയാണ് ഡ്രാമ. ഒരിടവേളയ്ക്കു ശേഷം മുഴുനീള ഹാസ്യ വേഷത്തില്‍ ലാലേട്ടന്‍ എത്തുന്നുവെന്ന പ്രത്യേകതയും ഡ്രാമയ്ക്കുണ്ട്.

ടീസര്‍ നല്‍കിയ ആവേശം

ടീസര്‍ നല്‍കിയ ആവേശം

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകള്‍ വലിയ ആവേശമായിരുന്നു എല്ലാവരിലും ഉണ്ടാക്കിയിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാക്ഷ നിറഞ്ഞ രംഗങ്ങള്‍ ഡ്രാമയുടെ ടീസറിലുണ്ടായിരുന്നു. വിനു തോമസാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. അഴകപ്പന്‍ ചായാഗ്രഹണവും പ്രശാന്ത് നാരായണന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.

താരനിര

താരനിര

ശ്യാമപ്രസാദ്,ദിലീഷ് പോത്തന്‍,ജോണി ആന്റണി,കനിഹ,കോമള്‍ ശര്‍മ്മ, നിരഞ്ജ് മണിയന്‍പ്പിളള രാജു,സിദ്ധിഖ്,ടിനിടോം, ബൈജു,സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ലാലേട്ടന്റെ പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X