ദൃശ്യം 2 മോഹന്‍ലാലിന്‍റെ അടുത്ത സിനിമ! പിറന്നാള്‍ ദിനത്തിലെ ആദ്യ ബ്രേക്കിംഗ് ന്യൂസ് ഇതാണ്!

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത സിനിമകളിലൊന്നായ ദൃശ്യത്തിന്റെ രണ്ടാംഭാഗം ഒരുങ്ങുന്നു. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21ന് മുന്നോടിയായാണ് ഈ പ്രഖ്യാപനം എത്തിയിട്ടുള്ളത്. 60ാമത്തെ പിറന്നാളാണ് വരുന്നത്. ആരാധകരെല്ലാം ഇതാഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ലോക് ഡൗണായതിനാല്‍ സിനിമാമേഖലയും സ്തംഭനത്തിലാണ്. ഷൂട്ടിംഗ് നിര്‍ത്തിവെച്ചതിനാല്‍ താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം വീടുകളിലേക്ക് മടങ്ങിയിരുന്നു.

Recommended Video

ദൃശ്യം 2 മോഹന്‍ലാലിന്‍റെ അടുത്ത സിനിമ! | Filmibeat Malayalam

മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ദൃശ്യം 2നെക്കുറിച്ചുള്ള പ്രഖ്യാപനവും വന്നത്. ലോക് ഡൗണ്‍ കഴിഞ്ഞാലുടന്‍ അദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 2013 ഡിസംബറിലായിരുന്നു ദൃശ്യം തിയേറ്ററുകളിലേക്ക് എത്തിയത്. മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. അഭിനയിച്ച താരങ്ങളുടെയെല്ലാം കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയായിരുന്നു ഇത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിര്‍മ്മിച്ചത്. ജീത്തു ജോസഫായിരുന്നു തിരക്കഥയൊരുക്കി സിനിമ സംവിധാനം ചെയ്തത്. രണ്ടാം ഭാഗത്തിനും തിരക്കഥയൊരുക്കുന്നത് അദ്ദേഹം തന്നെയാണ്.ണ്ടാം ഭാഗത്തെക്കുറിച്ച് നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരും സ്ഥിരീകരിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ സമയത്ത് നിബന്ധനകള്‍ പാലിച്ച് ചിത്രീകരിക്കുന്ന ക്രൈം ത്രില്ലറായാണ് ദൃശ്യം 2 എത്തുകയെന്ന് അദ്ദേഹം പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇതേക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

Drishyam

ലോക് ഡൗണിന് ശേഷം മോഹന്‍ലാല്‍ ഈ സിനിമയിലാണ് ആദ്യം അഭിനയിക്കുക. 60 ദിവസം കൊണ്ട് കേരളത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്ന തരത്തിലാണ് സിനിമ പ്ലാന്‍ ചെയ്തിട്ടുള്ളത്. ഇതിന് ശേഷമായാണ് മോഹന്‍ലാല്‍ മറ്റ് സിനിമകളിലേക്ക് കടക്കുകയെന്നും ആന്റണി പറയുന്നു.മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ നടക്കാനിരിക്കുന്ന പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. അതിനിടയിലാണ് ദൃശ്യം 2 ന്റെ പ്രഖ്യാപനമെത്തിയത്.

ബോക്‌സോഫീസില്‍ നിന്നും മികച്ച നേട്ടമായിരുന്നു ദൃശ്യം സ്വന്തമാക്കിയത്. 50 കോടി ക്ലബില്‍ ഇടം നേടിയ ആദ്യത്തെ മലയാള ചിത്രമെന്ന റെക്കോര്‍ഡ് ദൃശ്യത്തിന് സ്വന്തമാണ്. ജോര്‍ജ് കുട്ടിയും കുടുംബവും ധ്യാനത്തിന് പോയതിനെക്കുറിച്ചുള്ള ഡയലോഗ് പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന് രണ്ടാം ഭാഗം വരുമ്പോള്‍ അതെങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X