സാമൂഹിക അകലം പാലിച്ച് ജോര്‍ജ്ജുകുട്ടിയും റാണിയും, ദൃശ്യം 2വിന്റെ ലൊക്കേഷന്‍ ചിത്രം വൈറല്‍

By Midhun Raj

മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 2വിനായി വലിയ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടുളള സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദൃശ്യം 2വിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ആദ്യ ഭാഗത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും ഇത്തവണയും എത്തുന്നുണ്ട്.

ദൃശ്യം 2വിലെ ജോര്‍ജ്ജ് കൂട്ടിയുടെയും കുടുംബത്തിന്റെയും ലൊക്കേഷന്‍ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ദൃശ്യം 2 അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. ജീത്തു ജോസഫ് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.

അതേസമയം ദൃശ്യം2വിന്റൈ

അതേസമയം ദൃശ്യം2വിന്റെ സെറ്റില്‍ നിന്നുളള പുതിയ ലൊക്കേഷന്‍ ചിത്രം ശ്രദ്ധേയമായി മാറിയിരുന്നു. സെപ്തംബര്‍ 21നാണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നത്. ആയൂര്‍വേദ ചികിത്സ കഴിഞ്ഞ ശേഷമാണ് മോഹന്‍ലാല്‍ സെറ്റിലേക്ക് എത്തിയത്. കൊച്ചി, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളാണ് ദൃശ്യം 2വിന്റെ പ്രധാന ലൊക്കേഷനുകള്‍.

തുടര്‍ച്ചയായി 60ദിവസം

തുടര്‍ച്ചയായി 60 ദിവസം കൊണ്ടാണ് സിനിമ പൂര്‍ത്തീകരിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2013ലായിരുന്നു ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. മോഹന്‍ലാലിനൊപ്പം മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ധിഖ്, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ തുടങ്ങിയവരായിരുന്നു സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

കുറഞ്ഞ ബഡ്ജറ്റില്‍ നിര്‍മ്മിച്ച

കുറഞ്ഞ ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമ അമ്പത് കോടിയിലധികം കളക്ഷന്‍ തിയ്യേറ്ററുകളില്‍ നിന്നായി നേടിയിരുന്നു. അതേസമയം ദൃശ്യം 2വിന്റെതായി നടി മീന പങ്കുവെച്ച പുതിയൊരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ഒരു സോഫയില്‍ അകലം പാലിച്ച് ഇരിക്കുന്ന ചിത്രമാണ് മീന പോസ്റ്റ് ചെയ്തിരിക്കുന്നത്. സാമൂഹിക അകലം പാലിക്കല്‍ എന്ന അടിക്കുറിപ്പോടെയാണ് മീന പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഒരു ദുരന്തത്തില്‍ നിന്നും

ഒരു ദുരന്തത്തില്‍ നിന്നും അതിജീവിച്ച ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും പിന്നീടുളള ജീവിതമാണ് രണ്ടാം ഭാഗത്തില്‍ കാണിക്കുന്നത്. ലോക്ഡൗണില്‍ ലഭിച്ച സമയത്താണ് സംവിധായകന്‍ ജീത്തു ജോസഫ് ദൃശ്യം 2വിന്‌റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയിരുന്നത്. സസ്‌പെന്‍സുകളും ഏറെ വൈകാരികമായ നിമിഷങ്ങളും ഉളള ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Recommended Video

'Drishyam 2': Mohanlal reintroduces Georgekutty's family in new still | FilmiBeat Malayalam
ഗണേഷ് കുമാര്‍

ഗണേഷ് കുമാര്‍, സായി കുമാര്‍, മുരളി ഗോപി, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത്ത് കുത്താട്ടൂകുളം തുടങ്ങിയവരാണ് ദൃശ്യം 2വിലെ മറ്റ് പ്രധാന താരങ്ങള്‍. അനില്‍ ജോണ്‍സണ്‍ തന്നെ സംഗീതമൊരുക്കുന്ന ചിത്രത്തിന് സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിങ്ങ് വിനായകനും കലാസംവിധാനം രാജീവ് കോവിലകവും നിര്‍വ്വഹിക്കുന്നു.

Read more about: mohanlal meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X