ദൃശ്യം 2 ടീമില്‍ നിന്നും പുതുവര്‍ഷത്തില്‍ സര്‍പ്രൈസ് പ്രഖ്യാപനം, ട്രെന്‍ഡിംഗില്‍ ഒന്നാമതായി ടീസര്‍
സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ദൃശ്യം 2. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് രണ്ടാം ഭാഗവുമായി അണിയറക്കാര്‍ എത്തുന്നത്. ജീത്തൂ ജോസഫ് തന്നെ സംവിധാനം ചെയ്ത സിനിമയുടെ ടീസര്‍ പുതുവര്‍ഷ ദിനത്തില്‍ പുറത്തിറങ്ങിയിരുന്നു. ദൃശ്യം 2 ടീസറിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഇതിനോടകം മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ടീസര്‍ യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. അതേസമയം സിനിമ ആമസോണ്‍ പ്രൈം വഴിയാണ് റിലീസ് ചെയ്യുന്നത്.
Recommended Video

പുതിയ വര്‍ഷത്തില്‍ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും വലിയ സര്‍പ്രൈസ് നല്‍കികൊണ്ടാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. എന്നാല്‍ റിലീസ് എന്നാണെന്നുളള കാര്യം അറിയിച്ചിട്ടില്ല. ദൃശ്യം 2വിന്‌റെ ആഗോള പ്രീമിയര്‍ തങ്ങള്‍ വഴിയാണെന്ന് ആമസോണ്‍ പ്രൈം വീഡിയോയും പ്രഖ്യാപിച്ചു. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്ത്, സിദ്ധിഖ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ തങ്ങളുടെ കഥാപാത്രങ്ങളായി വീണ്ടും എത്തുന്നു.
പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
ഒപ്പം മുരളി ഗോപി, സായികുമാര്‍, കെബി ഗണേഷ് കുമാര്‍, ജോയ് മാത്യൂ, അനീഷ് ജി നായര്‍, അഞ്ജലി നായര്‍ തുടങ്ങിയ താരങ്ങളും ദൃശ്യം 2വില്‍ എത്തുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും ചിത്രം നിര്‍മ്മിക്കുന്നത്. ലോക്ഡൗണ്‍ സമയത്താണ് ദൃശ്യം 2വിന്‌റെ തിരക്കഥ സംവിധായകന്‍ ജീത്തു ജോസഫ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കോവിഡ് കാലത്ത് തന്നെ സിനിമയുടെ ചിത്രീകരണം നടന്നു. കോവിഡ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണ് കുറഞ്ഞ ദിവസങ്ങള്‍ക്കുളളില്‍ ദൃശ്യം 2വിന്റെ ചിത്രീകരണം കഴിഞ്ഞത്.
ലോകമെമ്പാടുമുളള 240ലധികം രാജ്യങ്ങളിലാണ് ദൃശ്യം 2 ആദ്യ ദിനം തന്നെ റിലീസ് ചെയ്യുന്നത്. തിയ്യേറ്ററില്‍ തന്നെ റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. നേരത്തെ തമിഴ് സൂപ്പര്‍താരം സൂര്യയുടെ സുരറൈ പോട്രും ഒടിടി വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കൂടാതെ നിരവധി ചിത്രങ്ങള്‍ ഈ വര്‍ഷം ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്തു. ദൃശ്യം 2വിന് പുറമെ മരക്കാര്‍ അറബിക്കടലിന്‌റെ സിഹവും മോഹന്‍ലാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ്.


Click it and Unblock the Notifications