twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിങ്ങള്‍ കാണൂ,കണ്ട് അനുഗ്രഹിക്കൂ! 'കര്‍ണ്ണഭാരം' ഇന്നു സോഷ്യല്‍ മീഡിയയില്‍ എത്തുമെന്ന് ലാലേട്ടന്‍

    By Midhun
    |

    സിനിമയിലെന്ന പോലെ നാടക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള നടനാണ് മോഹന്‍ലാല്‍. കര്‍ണ്ണ ഭാരം എന്ന നാടകത്തിലൂടെയായിരുന്നു അദ്ദേഹം അദ്യമായി അരങ്ങേറ്റം കുറിച്ചിരുന്നത്. മഹാഭാരത്തിലെ കഥാപാത്രമായ കര്‍ണ്ണന്റെ വേഷത്തിലായിരുന്നു അദ്ദേഹം ഈ നാടകത്തില്‍ എത്തിയിരുന്നത്. മലയാളത്തിലെ ആധുനിക നാടക വേദിയെ നവീകരിച്ച നാടകാചാര്യന്‍ കാവാലം വാരായണപ്പണിക്കര്‍ ആയിരുന്നു കര്‍ണ്ണഭാരം സംവിധാനം ചെയ്തിരുന്നത്. ന്യൂഡല്‍ഹിയില്‍ പ്രഥമ പ്രദര്‍ശനം നടത്തിയ ഈ നാടകം ദേശീയ നാടക ഉത്സവത്തിലും അവതരിപ്പിച്ചിരുന്നു.

    ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി കണ്ണും കണ്ണും കൊളളയടിത്താല്‍ ടീം! പുതിയ പോസ്റ്ററുകള്‍ പുറത്ത്ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി കണ്ണും കണ്ണും കൊളളയടിത്താല്‍ ടീം! പുതിയ പോസ്റ്ററുകള്‍ പുറത്ത്

    2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് വ്യാസന്‍ എഴുതിയ കര്‍ണ്ണഭാരം എന്ന കൃതിയെ ആസ്പദമാക്കിയായിരുന്നു നാടകം ഒരുക്കിയിരുന്നത്. സംസ്‌കൃത ഭാഷയില്‍ ഒരുക്കിയ നാടകത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു ലാലേട്ടന്‍ നടത്തിയിരുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ കര്‍ണ്ണഭാരം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുവാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നില്ലായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കര്‍ണ്ണഭാരം വീണ്ടുമെത്തുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നത്.

    ലാലേട്ടന്റെ വാക്കുകളിലേക്ക്...

    ലാലേട്ടന്റെ വാക്കുകളിലേക്ക്...

    പ്രിയപ്പെട്ടവരെ, നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയ്ക്ക് വേണ്ടി ഞാന്‍ ചെയ്‌തൊരു നാടകമുണ്ട് കര്‍ണഭാരം. അതിന്റെ ദൃശ്യാവിഷ്‌കാരം അടുത്തിടെ എനിക്ക് കിട്ടുകയുണ്ടായി.സോപാനം എന്ന കാവാലം നാരായണ പണിക്കരുടെ മഹത്തായ കലാ സാംസ്‌കാരിക വേദിയായിരുന്നു എന്നെ കൊണ്ട് ഈ നാടകം ചെയ്യിപ്പിച്ചിരുന്നത്. അത് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയ്ക്ക് വേണ്ടിയായിരുന്നു. എനിക്ക് സംസ്‌കൃതം അറിയില്ല, എനിക്കിത് ചെയ്യാന്‍ കഴിയില്ല എന്നു പറഞ്ഞപ്പോള്‍ തനിക്കതിന് സാധിക്കുമെന്ന് ഉറച്ച വിശ്വാസം എനിക്ക് നല്‍കിയത് കാവാലം നാരായണ പണിക്കര്‍ സാറായിരുന്നു. ലാലേട്ടന്‍ പറയുന്നു

    എനിക്കു തന്നെ വിശ്വസിക്കാനായില്ല

    എനിക്കു തന്നെ വിശ്വസിക്കാനായില്ല

    ഞാനീ നാടകം അടുത്തിടെ കണ്ടപ്പോള്‍ എനിക്ക് തന്നെ വിശ്വസിക്കാനായില്ല. കാരണം നാല്‍പതു വര്‍ഷമായി അഭിനയിക്കുന്നൊരു നടന്‍ എന്ന നിലയില്‍ ഞാനിത് കണ്ട് എനിക്കിത് എങ്ങനെ ചെയ്യാന്‍ കഴിഞ്ഞുവെന്ന് അതിശയിച്ചുപോയി. തീര്‍ച്ചയായും കാവാലം നാരായണ പണിക്കര്‍ സാറുടെ അനുഗ്രഹം തന്നെയാണ്. ആ ഗുരുത്വം തന്നെയാണ് എന്നിലേക്ക് പ്രവഹിച്ച് എന്നെകൊണ്ട് ഈ നാടകം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

    കര്‍ണ്ണന്റെ മാനസിക സംഘര്‍ഷങ്ങള്‍

    കര്‍ണ്ണന്റെ മാനസിക സംഘര്‍ഷങ്ങള്‍

    കര്‍ണ്ണന്റെ മാനസിക സംഘര്‍ഷങ്ങളാണ്, യുദ്ധഭൂമിയിലേക്ക് പോവുന്നതിനു മുന്‍പ്. അതിലേറെ മാനസിക സംഘര്‍ഷങ്ങളുമായിട്ടായിരുന്നു ഞാന്‍ ആ നാടകം ചെയ്തത്. അതുകഴിഞ്ഞ് നാല് പ്രാവശ്യം ആ നാടകം ഇന്ത്യയിലെ പല ഭാഗത്തും ചെയ്യാന്‍ പറ്റി.പക്ഷേ നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷേ ആ നാടകം കണ്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ മാത്രം അല്ലെങ്കില്‍ വളരെ കുറച്ച് പേര്‍ മാത്രം കണ്ടാല്‍ പോര. ഇത് ലോകം മുഴുവന്‍,മലയാളത്തെ സ്‌നേഹിക്കുന്ന, ഇന്ത്യയെ സ്‌നേഹിക്കുന്ന, നാടകത്തെ സ്‌നേഹിക്കുന്ന, അതിലുപരി എന്നെ സ്‌നേഹിക്കുന്ന ആളുകള്‍ക്ക് ഈ നാടകം കാണണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു.

    തീര്‍ച്ചയായും നിങ്ങള്‍ കാണണം

    തീര്‍ച്ചയായും നിങ്ങള്‍ കാണണം

    തീര്‍ച്ചയായും നിങ്ങളിത് കാണണം .കണ്ടിട്ട് അഭിപ്രായം പറയണം. ഒരിക്കല്‍ കൂടെ തീര്ച്ചയായും ഞാന്‍ ആ നാടകം കണ്ടുകഴിഞ്ഞപ്പോള്‍ നാരായണപ്പണിക്കര്‍ സാര്‍ എന്നിലേക്ക് ഒഴുകി എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഊര്‍ജ്ജവും ഐശ്വര്യവും അനുഗ്രഹവും എപ്പോഴും ഇപ്പോഴും എന്നിലുണ്ടെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. കാരണം ഇന്ത്യയിലെ മറ്റൊരു നടനും ചെയ്യാതിരുന്ന വേഷമായിരുന്നു കര്‍ണ്ണന്റേത്.

    നിങ്ങള്‍ കാണൂ.കണ്ടിട്ട് എന്നെ അനുഗ്രഹിക്കൂ.

    നിങ്ങള്‍ കാണൂ.കണ്ടിട്ട് എന്നെ അനുഗ്രഹിക്കൂ.

    കര്‍ണ്ണഭാരം ഭാസന്‍ 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ കൃതിയാണ്. നിങ്ങള്‍ കാണൂ.കണ്ടിട്ട് എന്നെ അനുഗ്രഹിക്കൂ.ഇന്ന് അഞ്ച് മണിക്ക് ഫേസ്ബുക്കിലും യൂടൂബിലുമായി ഞങ്ങളിത് ഇടുകയാണ്. ദയവായി കാണുക കണ്ടിട്ട് അഭിപ്രായങ്ങള്‍ അറിയിക്കുക. അനുഗ്രഹിക്കുക. എല്ലാവര്‍ക്കും നന്ദി നമസ്‌കാരം

    വീഡിയോ കാണൂ

    വീഡിയോ കാണൂ

    കാണാന്‍ ഒട്ടും കൊള്ളില്ലാത്ത നടിയാണ് തപ്‌സി എന്ന് പറഞ്ഞയാള്‍ക്ക് നടി കൊടുത്ത മറുപടികാണാന്‍ ഒട്ടും കൊള്ളില്ലാത്ത നടിയാണ് തപ്‌സി എന്ന് പറഞ്ഞയാള്‍ക്ക് നടി കൊടുത്ത മറുപടി

    English summary
    mohanlal's facebook live
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X