twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവുമെന്ന് മോഹന്‍ലാല്‍

    |

    പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ രാജ്യം മുഴുവന്‍ ഇന്ന് ആചരിച്ചു. ഇതിന്റെ ഭാഗമായി ആരും പുറത്ത് ഇറങ്ങിയിയിരുന്നില്ല. ഇതിന് പിന്തുണയുമായി നിരവധി സിനിമാ താരങ്ങളും എത്തിയിരുന്നു. എന്നാല്‍ നടന്‍ മോഹന്‍ലാല്‍ പറഞ്ഞ ചില കാര്യങ്ങള്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിക്കാന്‍ എന്ന തരത്തില്‍ കൈകൊണ്ടോ പാത്രങ്ങള്‍ കൊണ്ടോ ശബ്ദമുണ്ടാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

    ഇത് വേറൊരു രീതിയില്‍ പറഞ്ഞതിന്റെ പേരിലായിരുന്നു മോഹന്‍ലാലിനെതിരെ പൊങ്കാല വന്നത്. ഇതേ വിഷയത്തില്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് താരം വീശദീകരിച്ചത്. മോഹന്‍ലാലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ട് കൈലാസ് മേനോനും ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്.

    mohnalal

    മോഹന്‍ലാലിന്റെ കുറിപ്പ്

    ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവല്‍ഗണിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവകര്‍ക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടത്. നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച് നമ്മള്‍ എല്ലാവരും ചേര്‍ന്ന് ആ പ്രവര്‍ത്തി ചെയ്യുമ്പോള്‍, അതൊരു പ്രാര്‍ത്ഥന പോലെ ആയി തീരുന്നു.

    നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സര്‍വ്വ അണുക്കളും ആ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം... ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി. ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാന്‍ ശാസ്ത്രത്തിനു സാധിക്കട്ടെ.

    mohnalal

    പൂര്‍ണ്ണ മനസ്സോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാന്‍ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും, നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം. ഒരുമിച്ച് ഒരുമയോടെ നാം മുന്നോട്ട്'. എന്നും മോഹന്‍ലാല്‍ പറയുന്നു.

    കൈലാസ് മേനോന്‍ പറയുന്നതിങ്ങനെ

    'നമ്മളെല്ലാം ഒരുമിച്ചു നിന്നാല്‍ പ്രളയത്തെ തോല്‍പ്പിക്കാം' എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം കുത്തിയൊഴുകി വരുന്ന മഴവെള്ളപ്പാച്ചിലിനു മുന്നില്‍ നിരന്നു നിക്കണം എന്നല്ലല്ലോ. എന്തെങ്കിലും കിട്ടാന്‍ കാത്തു നിക്കുന്നവര്‍ പതിവ് പോലെ ട്രോളുമായും ഇറങ്ങി. അതങ്ങനെ തന്നെ വേണം. മരണം തൊട്ടടുത്തു നില്‍ക്കുമ്പോളും അതിനെ എങ്ങനെ പ്രതിരോധിക്കണം എന്ന് ചിന്തിക്കാതെ മറ്റുള്ളവരെ എങ്ങനെ പരിഹസിക്കാം, ട്രോള്‍ ഇറക്കാം എന്നത് മാത്രം ആവണം ചിന്തിക്കേണ്ടത്.

    English summary
    Mohanlal's Facebook Post About Covid 19
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X