മാതൃ ദിനത്തില്‍ അമ്മയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍! കാണാം

By Midhun

ലോക മാതൃദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാലിന്റേ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ ചെറുപ്പത്തിലെ അമ്മയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ചാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ബ്ലോഗെഴുത്തിലെല്ലാം തന്റെ അമ്മയെക്കുറിച്ച് എഴുതാറുളള താരമാണ് മോഹന്‍ലാല്‍.

അടുത്തിടെ സ്റ്റീഫന്‍ ഹോക്കിംഗിന്റെ മരണ സമയത്ത് നടന്‍ എഴുതിയ ബ്ലോഗില്‍ അമ്മ ശാന്തക്കുമാരി അമ്മയക്കുറിച്ചും അദ്ദേഹമെഴുതിയിരുന്നു. ദൈവത്തിന് എല്ലായിടത്തും എത്താന്‍ സാധിക്കാത്തതിനാല്‍ അവന്‍ അമ്മയെ സൃഷ്ടിച്ചുവെന്നാണ് ഫേസ്ബുക്കില്‍ പോസ്‌ററ് ചെയ്ത ചിത്രത്തിനു താഴെയായി മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.

mohanlals mother

ചിത്രം നിരവധി പേരാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പോസ്റ്റിനു താഴെയായി ഒരു ആരാധകന്‍ മാതൃദിനത്തില്‍ അമ്മയെക്കുറിച്ച് ലാലേട്ടന്‍ മനോരമയിലെഴുതിയ വരികള്‍ പങ്കുവെച്ചിരുന്നു.

ലാലേട്ടന്‍ അമ്മയെക്കുറിച്ച് പറഞ്ഞത്‌ ഇങ്ങനെ...

"അച്ഛന് മറവി രോഗം തുടങ്ങിയപ്പോള്‍ ആദ്യം തിരിച്ചറിഞ്ഞത് അമ്മയാണ്. അന്നത്തെ കാലത്ത് ഈ രോഗം വന്നവരെ ആരും പുറത്തേക്ക് കൊണ്ടുപോകില്ലായിരുന്നു. എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ലായിരുന്നു. എന്നാല്‍ എന്റെ അമ്മ അച്ഛനെ എല്ലാ ആഘോഷങ്ങള്‍ക്കും കല്യാണങ്ങള്‍ക്കും എല്ലാം കൈ പിടിച്ചു കൊണ്ടുപോയി. കുട്ടികളോട് എന്നപോലെ എല്ലാം വീണ്ടും വീണ്ടും പറഞ്ഞ് കൊടുത്തു. പലപ്പോഴും ചോറുരുള വായില്‍ വെച്ച് കൊടുത്തു. ഞാന്‍ അഭിനയിച്ച സിനിമ കാണാന്‍ അച്ഛനെ കൈ പിടിച്ച് കൊണ്ടുപോയത് അമ്മയും ഞാനും കൂടിയാണ്. സ്‌ക്രീനില്‍ അച്ഛന്‍ എന്നെ തിരിച്ചറിഞ്ഞോ എന്നെനിക്ക് അറിയില്ല. പക്ഷെ അമ്മക്കത് വലിയ സന്തോഷമായിരുന്നു. അമ്മയുടെ ഒരു കൈ അച്ഛന്റെ കൈ പിടിച്ചിരിക്കുന്നത് തീയറ്ററിന്റെ ഇരുട്ടില്‍ ഞാന്‍ കണ്ടു. കല്യാണം കഴിച്ച കാലത്ത് എന്നപോലെ അമ്മ അച്ഛനൊപ്പം ഇരുന്ന് സിനിമ കണ്ടു. ഓരോന്നും പറഞ്ഞു കൊടുത്തു. ഇതൊന്നും ഡോക്ടര്‍ പറഞ്ഞു കൊടുത്ത് ചെയ്യിച്ചതല്ല. അമ്മക്ക് ഇതെല്ലാം അറിയാമിരുന്നു. ആരാണീതെല്ലാം അമ്മക്ക് പറഞ്ഞു കൊടുത്തത്..?? ഒരമ്മക്ക് ആരും ഇതൊന്നും പഠിപ്പിച്ചു കൊടുക്കേണ്ട. അതാണ് അമ്മ".

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X