»   » ഇത് വെറും ലുക്കല്ല,'മോഹന്‍ലാലിന്റെ 'ഫാന്‍മേഡ്' ചിത്രം, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം

ഇത് വെറും ലുക്കല്ല,'മോഹന്‍ലാലിന്റെ 'ഫാന്‍മേഡ്' ചിത്രം, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം

Posted By: Sanviya
Subscribe to Filmibeat Malayalam

ഈ വര്‍ഷം മോഹന്‍ലാല്‍ ചിത്രങ്ങള്‍ ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വമ്പന്‍ പ്രോജക്ടുകളാണ് വരാനിരിക്കുന്നത്. അതിനിടെ ഇതാ ആരാധകരെ ആവേശം കൊള്ളിക്കുന്ന മോഹന്‍ലാല്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ആരാധകരുടെ ഫേസ്ബുക്ക് പേജിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്.

Read Also: ക്യാമറയ്ക്ക് പിറകില്‍ പണത്തിന് വേണ്ടി ശരീരം വിറ്റവരോ? ഇവരൊക്കെയും കാണൂ..


എന്നാല്‍ ഇത് വെറുമൊരു ലുക്ക് മാത്രമല്ല, തല മൊട്ടയടിച്ച്, കട്ട മീശയുടെ അറ്റം പിരിച്ച് വച്ച്, ഇടത്ത് കൈയില്‍ ലിക്വര്‍ ഫഌസ്‌ക് പിടിച്ച്, നേവി സിംബല്‍ ഷര്‍ട്ടും ധരിച്ച് ഒരു കിടിലന്‍ ലുക്ക്. പക്ഷേ ഇത് വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടിയുള്ളതാണോ എന്ന് അറിയാനാണ് ആരാധകരുടെ ആകാംക്ഷ. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. തുടര്‍ന്ന് വായിക്കൂ..


ഇതാണ് ഫോട്ടോ

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന മോഹന്‍ലാലിന്റെ പുതിയ ലുക്ക്, ഫോട്ടോ കാണാം.


1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്

മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലേതാണോ എന്നാണ് പലരുടേയും സംശയം. ചിത്രത്തിലിന്റെ ഷേര്‍ട്ടില്‍ കാണുന്ന നേവി സിഗ്നല്‍ തന്നെയാണ് അതിന് കാരണം. ഇപ്പോള്‍ രാജസ്ഥാനില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.


ലൂസിഫര്‍

ഈ വര്‍ഷം പുറത്ത് പ്രഖ്യാപിച്ച മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കുന്ന ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജിന്റെ ആദ്യത്തെ സംവിധാന സംരഭം. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കാണ് ഇതെന്നും ഒരു വിഭാഗം പറയുന്നുണ്ട്.


ബി ഉണ്ണികൃഷ്ണന്‍ ചിത്രം

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഡിസംബര്‍ അവസാനം ചിത്രത്തെ കുറിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്.


മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം ക്രിസ്തുമസിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മീനയാണ് ചിത്രത്തിലെ നായിക. ദൃശ്യത്തിന്റെ വിജയത്തിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.


English summary
Mohanlal's Fanmade Look Takes Social Media By Storm!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam