»   » പ്രചരിക്കുന്നത് റിഹേഴ്സല്‍ ചിത്രങ്ങള്‍, പുലിമുരുകന്‍ ക്ലൈമാക്സിനെക്കുറിച്ച് കലാസംവിധായകന്‍

പ്രചരിക്കുന്നത് റിഹേഴ്സല്‍ ചിത്രങ്ങള്‍, പുലിമുരുകന്‍ ക്ലൈമാക്സിനെക്കുറിച്ച് കലാസംവിധായകന്‍

Posted By: Nihara
Subscribe to Filmibeat Malayalam

പുലിമുരുകനിലെ ക്ലൈമാക്‌സ് സീനുകളെക്കുറിച്ചുള്ള വിവാദം നടക്കുകയാണ് സമൂഹമാധ്യമങ്ങളില്‍. ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനുകള്‍ യഥാര്‍ത്ഥ കടുവയെ ഉപയോഗിച്ച് അതിസാഹസികമായാണ് ചിത്രീകരിച്ചതെന്നായിരുന്നു മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ചിത്രം നൂറു കോടി ക്ലബിലെത്തിയതിന് പിന്നില്‍ സാങ്കേതിക മികവിനൊപ്പം ക്ലൈമാക്‌സ് സീന്‍ മികവും ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് ബൊമ്മയ്‌ക്കൊപ്പം മോഹന്‍ലാലും സംഘവും നില്‍ക്കുന്ന ഫോട്ടോ നവമാധ്യമങ്ങളില്‍ വൈറലായത്. ഇതോടെയ ക്ലൈമാക്‌സ് സീനുകള്‍ ഡമ്മിയെ വെച്ച് ചിത്രീകരിച്ചതാണെന്നുള്ള വിവാദത്തിന് മൂര്‍ച്ചയേറി. എന്നാല്‍ ചിത്രം ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് ക്യാമറ പൊസിഷനും ആങ്കിളും സെറ്റ് ചെയ്യാന്‍ വേണ്ടിയാണ് ബൊമ്മയെ ഉപയോഗിച്ചതെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ചിത്രത്തിന്റെ കലാസംവിധായകനായ ജോസഫ് നെല്ലിക്കലാണ് ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. പുലിമുരുകന്‍ സിനിമയുടെ കലാസംവിധായകനായ ജോസഫ് നെല്ലിക്കല്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

ആരോപണങ്ങള്‍ക്ക് മറുപടിയുമായി കലാസംവിധായകന്‍

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ റിഹേഴ്‌സല്‍ സമയത്തെ ചിത്രങ്ങളാണ്. യഥാര്‍ത്ഥ ഷൂട്ടിന് മുന്‍പ് ബൊമ്മയെ ഉപയോഗിച്ച് റിഹേഴ്‌സല്‍ നടത്തിയിരുന്നു. യഥാര്‍ത്ഥ ചിത്രീകരണത്തിന് ഉപയോഗിച്ച ജീവനുള്ള കടുവയുടെ അതേ വലുപ്പവും ഭാരവുമുള്ള ഡമ്മി നിര്‍മ്മിക്കാന്‍ രണ്ടുമാസമെടുത്തു.

ചിത്രീകരണത്തിന് മുന്‍പുള്ള റിഹേഴ്‌സല്‍

കണ്ണൂരില്‍ നിന്നുള്ള ടീമുകളാണ് കടുവയുടെ ഡമ്മി ഉണ്ടാക്കിയത്. ആര്‍ട്ടിസ്റ്റിന് കടുവയുടെ പൊസിഷന്‍ മാര്‍ക്ക് ചെയ്യാന്‍ വേണ്ടിയാണ് ഡമ്മി ഉപയോഗിച്ചത്.

മോഹന്‍ലാലിന്റെ സഹകരണം

സിനിമയ്ക്ക് പൂര്‍ണ്ണത ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരം റിഹേഴ്‌സല്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഇതില്‍ ഏറ്റവും അധികം കഷ്ടപ്പൊട് സഹിച്ചത് മോഹന്‍ലാലാണെന്നും ജോസഫ് നെല്ലിക്കല്‍ പറഞ്ഞു.

അപകടം പിടിച്ച ക്ലൈമാക്‌സ്

യഥാര്‍ത്ഥ കടുവയെ ഉപയോഗിച്ചുള്ള ചിത്രീകരണം അപകടകരമായിരുന്നു. അതിനാലാണ് ആദ്യമേ തന്നെ റിഹേഴ്‌സല്‍ നടത്തി മറ്റു കാര്യങ്ങളൊക്കെ സെറ്റ് ചെയ്തത്.

സത്യാവസ്ഥ മനസ്സിലാക്കാതെ വിമര്‍ശിക്കരുത്

വളരെയധികം പേര്‍ ഒരുമിച്ച് ചേര്‍ന്നാണ് ഒരു സിനിമ പുറത്തിറക്കുന്നത്. അതിനിടയില്‍ നിരവധി കഷ്ടപ്പാടുകള്‍ സഹിക്കുന്നുണ്ട്. എന്നാല്‍ തിയേറ്ററിലിരുന്ന ചിത്രം കാണുന്ന പ്രേക്ഷകന്‍ ഇതൊന്നും അറിയണമെന്നില്ല. സിനിമയെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ സത്യം അറിയാതെ വിമര്‍ശിക്കരുത്.

English summary
Joseph Nellikkal, art director of Pulimurugan talking about climax shoot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam