കൊച്ചുണ്ണിക്കായി ഒടിയന്‍ വഴിമാറുമോ? ഹാട്രിക് നേട്ടം ലക്ഷ്യമാക്കി മോഹന്‍ലാല്‍ നേരിട്ടിറങ്ങുന്നു!

By Nimisha

അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ സിനിമാലോകവും വിറുങ്ങലിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കിയിട്ടുള്ളത്. നിലവില്‍ ചിത്രീകരണം തുടരുന്ന സിനിമകളെയും റിലീസിന് തയ്യാറെടുക്കുന്ന സിനിമകളെയുമാണ് പ്രളയം ബാധിച്ചത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കിയിട്ടുള്ളത്. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടല്‍ ഭീഷണിയുമൊക്കെയായി വീട് നഷ്ടവരെ ക്യാംപുകളിലേക്കെത്തിക്കാനും അവശ്യ സാധനങ്ങളെത്തിക്കാനുമൊക്കെ താരങ്ങളും മുന്‍നിരയിലുണ്ടായിരുന്നു. മലയാല സിനിമ ഒന്നടങ്കം രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയിരുന്നു. ബോളിവുഡ്, ടോളിവുഡ് വ്യാത്യാസമില്ലാതെ ധനസഹായവും ലഭിച്ചിരുന്നു. നിരവധി താരങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിട്ടുള്ളത്.

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തന്റെ സിനിമകളുമായി സജീവമാവാനുള്ള തിരക്കിലാണ്. അജോയ് വര്‍മ്മ ചിത്രമായ നീരാളിയായിരുന്നു അടുത്തിടെ തിയേറ്ററുകളിലേക്ക് എത്തിയത്. 8 മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു താരം സിനിമയുമായെത്തിയത്. വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയുമായെത്തി ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. സെപ്റ്റംബര്‍ മുതല്‍ വീണ്ടും താരം സിനിമകളുമായി സജീവമാവാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്.

മോഹന്‍ലാല്‍ എത്തുന്നു

മോഹന്‍ലാല്‍ എത്തുന്നു

മലയാള സിനിമയുടെ അഭിമാന താരമായ മോഹന്‍ലാല്‍ തന്റെ സിനിമകളുമായി സജീവമാവുകയാണ്. സെലക്റ്റീവായി അഭിനയിക്കുന്ന താരത്തിന്റെ സിനിമകളെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണ്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമകളുടെ റിലീസിനായി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പതിവിന് വിപരീതമായി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒടിയനോ കൊച്ചുണ്ണിയോ?

ഒടിയനോ കൊച്ചുണ്ണിയോ?

വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയനും റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയും ഈ ലിസ്റ്റിലുണ്ട്. ഇവയില്‍ ഏത് സിനിമയായിരിക്കും ആദ്യമെത്തുന്നതെന്ന സന്ദേഹത്തിലാണ് ആരാധകര്‍. ബോക്‌സോഫീസ് തൂത്തുവാരാനെത്തുന്ന സിനിമകള്‍ എന്നാണ് റിലീസ് ചെയ്യുന്നതെന്നാണ് എല്ലവരും ചോദിക്കുന്നത്. അതിഥി താരമായെത്തി ആ സിനിമയെത്തന്നെ കവര്‍ന്നെടുത്ത ചരിത്രവും അദ്ദേഹത്തിനുണ്ട്. ഇവയില്‍ ഏത് ചിത്രമായിരിക്കും ആദ്യമെത്തുന്നതെന്നതിനെക്കുറിച്ച് ഇതുവരെയും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

കൊച്ചുണ്ണി ആദ്യമെത്താന്‍ സാധ്യത

കൊച്ചുണ്ണി ആദ്യമെത്താന്‍ സാധ്യത

നിവിന്‍ പോളിയും പ്രിയ ആനന്ദും നായികനായകന്‍മാരായെത്തുന്ന ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇത്തിക്കര പക്കി എന്ന കഥാപാത്രമായി അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന് സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ ഈ സിനിമ അദ്ദേഹത്തിന്റെതായി മാറുകയായിരുന്നു. നായകനായി നിവിനെ കടത്തിവെട്ടുന്ന പ്രകടനമായിരിക്കും അദ്ദേഹത്തിന്റേത് എന്ന തരത്തിലായിരുന്നു വാദം. ഇതോടെയാണ് നിവിന്‍ ആരാധകര്‍ ആശങ്കയിലായത്. കായംകുളം കൊച്ചുണ്ണി തന്നെ ആദ്യം തിയേറ്ററുകളിലേക്കെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ഒടിയനെത്താന്‍ വൈകിയേക്കും

ഒടിയനെത്താന്‍ വൈകിയേക്കും

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ ഒടിയനാണ് ഈ വര്‍ഷത്തെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം. ഒടിയന്‍ മാണിക്കനെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പ്രഭയെന്ന നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. വില്ലന് ശേഷം ഇരുവരും ഒരുമിക്കുന്ന സിനിമ കൂടിയാണിത്. പതിവിന് വിപരീതമായി ഈ സിനിമയ്ക്കായി മോഹന്‍ലാല്‍ കഠിനമായ ശാരീരിക തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. 15 കിലോയോളം ശരീരഭാരമാണ് അദ്ദേഹം കുറച്ചത്. സിനിമയുടെ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡ്രാമയും ലിസ്റ്റിലുണ്ട്

ഡ്രാമയും ലിസ്റ്റിലുണ്ട്

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന സിനിമയായ ഡ്രാമയും റിലീസിന് തയ്യാറെടുക്കുന്നുണ്ട്. ലണ്ടനില്‍ വെച്ചായിരുന്നു സിനിമയ്ക്ക് തുടക്കമായത്. വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ആശാ ശരതാണ് ചിത്രത്തില്‍ നായികയായി എത്തിയത്. സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാള സിനിമയിലെ ഹിറ്റുകളുടെ തമ്പുരാക്കന്‍മാര്‍ വീണ്ടും ഒരുമിക്കുമ്പോള്‍ പ്രതീക്ഷകളും ഏറുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X