»   » ആയുര്‍വേദ ചികിത്സ കഴിഞ്ഞെത്തിയ മോഹന്‍ലാല്‍, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ആയുര്‍വേദ ചികിത്സ കഴിഞ്ഞെത്തിയ മോഹന്‍ലാല്‍, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ തടി കുറയ്ക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ആയുര്‍വേദ ചികിത്സയിലൂടെയാണ് മോഹന്‍ലാല്‍ തടി കുറച്ചത്. ഇപ്പോഴിതാ മോഹന്‍ലാല്‍ 21 ദിവസത്തെ ആയൂര്‍വേദ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുന്നു. പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുള്ള ഗുരുകൃപ ഹെറിട്ടേജിലാണ് മോഹന്‍ലാല്‍ തടി കുറയ്ക്കാനുള്ള ചികിത്സ നടത്തിയത്.

ചികിത്സയ്ക്ക് ശേഷമുള്ള മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ആരാധകരുടെ കട്ട കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലിന്റെ പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുന്നു. ചിത്രം പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകെയും ചെയ്തു. നരച്ച താടിയും ചുവന്ന തലക്കെട്ടും കെട്ടിയുള്ള ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ആറാം തമ്പുരാന്‍, നരസിംഹം

മോഹന്‍ലാലിന്റെ ആറാം തമ്പുരാന്‍, നരസിംഹം ചിത്രങ്ങളിലെ വേഷവും ലുക്കാണ് പുതിയ ചിത്രങ്ങളിലെ മോഹന്‍ലാലിന്. നരച്ച താടിയും ചുവന്ന തലക്കെട്ട് കെട്ടിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

പ്രിയ സുഹൃത്തിനൊപ്പം

മോഹന്‍ലാല്‍ തന്റെ പ്രിയസുഹൃത്ത് സമീര്‍ ഹംസയ്‌ക്കൊപ്പം. ബി ഉണ്ണികൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന് തൊട്ട് മുമ്പ്. ഫെബ്രുവരി 28 ചൊവ്വാഴ്ച രാവിലെ എടുത്ത ചിത്രം.

വര്‍ഷാവര്‍ഷം നടത്തുന്ന ചികിത്സ

സിനിമയ്ക്ക് വേണ്ടി മാത്രമല്ല. മോഹന്‍ലാല്‍ എല്ലാ വര്‍ഷവും ആയുര്‍വേദ ചികിത്സ ചെയ്യാറുണ്ട്. നേരത്തെ മുതല്‍ എന്തിനും മോഹന്‍ലാല്‍ ആയുവേദ ചികിത്സയാണ് തേടുന്നത്.

ആഹാരക്രമത്തിലും ഏറെ ശ്രദ്ധിച്ചു

സിനിമയ്ക്ക് വേണ്ടിയുള്ള ശരീരം രൂപപ്പെടുത്തിയെടുക്കാന്‍ മോഹന്‍ലാല്‍ ആഹാരക്രമത്തിലും മാറ്റം വരുത്തിയിരുന്നു. 30 ദിവസത്തേക്കാണ് മോഹന്‍ലാല്‍ ആയുര്‍വേദ വിദഗ്ദ്ധരുടെ നിര്‍ദ്ദേശത്തില്‍ മാറ്റം വരുത്തിയത്.

മോഹന്‍ലാലും മീനാക്ഷിയും

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ബാലതാരം മീനാക്ഷിയും ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ആയുര്‍വേദ ചികിത്സയ്ക്ക് ശേഷം മോഹന്‍ലാലിനൊപ്പം മീനാക്ഷിയും.

English summary
Mohanlal's First Pictures Post Ayurvedic Treatment.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam