ഗ്രാന്റ്മാസ്റ്റര്‍2 വരുന്നു; മോഹന്‍ലാലിനൊപ്പം ഒരു യുവതാരം, അതാര്?
മിസ്റ്റര്‍ ഫ്രോഡ് എന്ന ഫ്‌ളോപ്പ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്മനും വീണ്ടും ഒന്നിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. താനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്ന് ബി ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചതോടെ അക്കാര്യത്തില്‍ ഒരു സ്ഥരീകരണവുമായി.
മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും വീണ്ടുമൊന്നിയ്ക്കുന്ന ഈ ചിത്രം 2012 ല്‍ ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗ്രാന്റ്മാസ്റ്ററിന്റെ രണ്ടാം ഭാഗമാണെന്നതാണ് പുതിയ വാര്‍ത്ത. പ്രമുഖ ഓണ്‍ലൈന്‍ സിനിമാ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ ചിത്രത്തില്‍ ഗ്രാന്റ്മാസ്റ്ററിലെ ഐജി ചന്ദ്രശേഖറിനെ വീണ്ടും അവതരിപ്പിയ്ക്കും എന്നദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു പ്രമുഖ യുവതാരവും ഉണ്ടാവും. അതാരാണെന്ന് വഴിയെ മനസ്സിലാക്കാം എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.
നിലവില്‍ എം പത്മുകാറിന്റെ കനല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ലാല്‍. അത് കഴിഞ്ഞാല്‍ വൈശാഖിന്റെ പുലിമുരുകനില്‍ അഭിനയിക്കും. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹമാണ് മോഹന്‍ലാലിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.


Click it and Unblock the Notifications











