»   » മോഹന്‍ലാലിന്റെ വീട് പോലെ ഒരു വീട് വേണം എന്ന് പിഷാരടി, എന്താണ് അതിന്റെ പ്രത്യേകത?

മോഹന്‍ലാലിന്റെ വീട് പോലെ ഒരു വീട് വേണം എന്ന് പിഷാരടി, എന്താണ് അതിന്റെ പ്രത്യേകത?

Posted By: Rohini
Subscribe to Filmibeat Malayalam

മിമിക്രി വേദികളിലൂടെ സിനിമയില്‍ എത്തിയതാണ് രമേശ് പിഷാരടി. അവതാരകനായും നടനായും രമേഷ് പിഷാരടി തിരക്കിലാണ്. അതിനിടയില്‍ ഒരുപാട് സ്റ്റേജ് ഷോകളും ഉണ്ട്. ഈ ജോലിത്തിരക്കിനിടയില്‍ ഒരു വീട് വയ്ക്കാനുള്ള മോഹവുമായി നടക്കുകയാണ് പിഷാരടി

അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പണിയാന്‍ പോകുന്ന വീടിനെ കുറിച്ചുള്ള ചില സങ്കല്‍പങ്ങള്‍ നടന്‍ പങ്കുവയ്ക്കുകയുണ്ടായി മോഹന്‍ലാലിന്റെ വീടുപോലൊരു വീട് വേണം എന്നാണത്രെ പിഷാരടിയുടെ ആഗ്രഹം

ലാലേട്ടന്റെ വീട് പോലെ ഒരു വീട് വേണം

മോഹന്‍ലാലിന്റെ ചെന്നൈയിലുള്ള വീടു പോലൊരു വീട് തനിക്ക് വേണം എന്നാണ് രമേശ് പിഷാരടി പറയുന്നത് (ചിത്രം- പിഷാരടിയും കുടുംബവും മോഹന്‍ലാലിനൊപ്പം)

എന്താണ് ലാലിന്റെ വീടിന്റെ പ്രത്യേകത

മോഹന്‍ലാലിന്റെ ചെന്നൈയിലെ വീട് കടല്‍ പ്രദേശത്താണ്. വീടിന്റെ ടെറസ്സില്‍ നിന്നാല്‍ മനോഹരമായി ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. കടലും ബീച്ചുമൊക്കെ കാണാം. അതുപോലൊരു വീടാണ് എന്റെ സ്വപ്‌നം

ആരും ചോദ്യം ചെയ്യാന്‍ വരാത്ത ഇടമായിരിക്കണം

നഗരത്തില്‍ നിന്ന് മാറി, ഒറ്റപ്പെട്ട സ്ഥലത്തായിരിക്കണം വീട് വയ്‌ക്കേണ്ടത്. താനെത്രതന്നെ ശബ്ദത്തില്‍ സംസാരിച്ചാലും ആരും ചോദ്യം ചെയ്യാന്‍ വരാത്ത ഇടമായിരിക്കണമത്രെ

കൂട്ടുകാര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത ഇടമായിരിക്കണം

കൂട്ടുകാര്‍ തേടി വന്നാലും എത്തപ്പെടാന്‍ കഴിയാത്ത ഇടമായിരിക്കണം. അവിടെ എനിക്ക് സ്വാതന്ത്രം വേണം. ലുങ്കി ഉടുത്തൊക്കെ നടക്കണം- രമേശ് പിഷാരടി പറഞ്ഞു.

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Mohanlal's house is Chennai is my all time favourite, says Ramesh Pisharody

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam