ലാലിന്റെ സന്തതസഹചാരികള്‍
ആരൊക്കെയാണ് മോഹന്‍ലാലിന്റെ സന്തത സഞ്ചാരികള്‍? ഡ്രൈവറായിരുന്ന ആന്റണി പെരുമ്പാവൂരിനെക്കുറിച്ചുമാത്രമേ നാം കേട്ടിട്ടുള്ളൂ. എന്നാല്‍ ലാലിന്റെ കൂടെ എപ്പോഴും സഞ്ചരിക്കുന്നവര്‍ ആരൊക്കെയെന്ന് അറിയാം.
ഇരുപത്തിമൂന്ന് വര്‍ഷമായി ലാലിനൊപ്പമുള്ള പഴ്‌സണല്‍ കോസ്റ്റിയൂമറാണ് മുരളി. ചെന്നൈയില്‍ ലാല്‍ തന്നെ നിര്‍മിച്ചുകൊടുത്ത വീട്ടിലാണ് മുരളിയുടെ താമസം.

ലാലിന്റെ പഴ്‌സണല്‍ മേക്കപ്പ് മാന്‍ ലിജു പാമാംകോട് ആണ്. ലാലിന്റെ പഴ്‌സണല്‍ ഹെയര്‍ സ്റ്റൈലിസ്റ്റ് തൃശൂര്‍ സ്വദേശിയായ ബിജീഷ് ബാലകൃഷ്ണനാണ്. അനീഷ് പെരുമ്പാവൂരും അനില്‍ പാപ്പനംകോടുമാണ് ഇപ്പോള്‍ ലാലിന്റെ ഡ്രൈവര്‍മാര്‍. സജീവ് പാപ്പനംകോട് ആണ് ലാലിന്റെ ഓണ്‍ലൈന്‍, ബ്ലോഗ് കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത്. ലാലിനു വേണ്ട ഭക്ഷണമെല്ലാം ഒരുക്കുന്നത് ഹരിയാണ്. ഹരിയും വര്‍ഷങ്ങളായി ലാലിനൊപ്പമുണ്ട്.
കൂടെ നടക്കുന്നവരെ പൊന്നുനോക്കുന്നവനാണ് ലാല്‍ എന്ന് സിനിമാ സെറ്റില്‍ എല്ലാവരും പറയുന്നതാണ്. ഇവരുടെ എല്ലാ കാര്യങ്ങളും നോക്കുന്നതും ലാല്‍ തന്നെ. കാല്‍ നൂറ്റാണ്ടായി ലാലിനൊപ്പമുള്ള ആന്റണി പെരുമ്പാവൂരിനെ ഡ്രൈവര്‍ സ്ഥാനത്തു നിന്ന് ഈ നിലയിലെത്തിച്ചത് ലാല്‍ ആണ്. ആശിര്‍വാദ് പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങാന്‍ പണം നല്‍കിയതും ലാല്‍ തന്നെ.
എല്ലാം കൊണ്ടും ലാലിന്റെ കൂടെ സഞ്ചരിക്കുന്നവര്‍ക്ക് നല്ല കാലം തന്നെ. ഏതു സിനിമയുടെ സെറ്റില്‍ ചെന്നാലും ഇവര്‍ ഉണ്ടാകും.


Click it and Unblock the Notifications











