»   » മോശമാക്കി ഞങ്ങള്‍ക്ക് കൂടെ ദുഷ്‌പ്പേരുണ്ടാക്കരുത്: ലാല്‍ വന്നപ്പോള്‍ ഇന്നസെന്റ് പറഞ്ഞത്

മോശമാക്കി ഞങ്ങള്‍ക്ക് കൂടെ ദുഷ്‌പ്പേരുണ്ടാക്കരുത്: ലാല്‍ വന്നപ്പോള്‍ ഇന്നസെന്റ് പറഞ്ഞത്

Posted By:
Subscribe to Filmibeat Malayalam

മണിച്ചിത്രത്താഴ് എന്ന ചിത്രം റിലീസ് ചെയ്തിട്ട് 23 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇപ്പോഴാണ് ചിത്രത്തെ സംബന്ധിച്ച ഓരോ കാര്യങ്ങളും പുറത്തുവരുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സിനെ കുറിച്ചും നാഗവല്ലിക്ക് ദുര്‍ഗ്ഗ ശബ്ദം നല്‍കിയതിനെ കുറിച്ചുമൊക്കെ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു.

ഇനി പറയുന്നത് ലാലിന്റെ എന്‍ട്രിയെ കുറിച്ചാണ്. ഭാസുരയുടെ ഭര്‍ത്താവ് ഉണ്ണിത്താനെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ടാണ് സണ്ണി ഡോക്ടറുടെ എന്‍ട്രോ കാണിക്കുന്നത്. അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണെന്നാണ് പുതിയ വെളിപ്പെടപത്തല്‍.

മോശമാക്കി ഞങ്ങള്‍ക്ക് കൂടെ ദുഷ്‌പ്പേരുണ്ടാക്കരുത്: ലാല്‍ വന്നപ്പോള്‍ ഇന്നസെന്റ് പറഞ്ഞത്

ആദ്യ പകുതിയുടെ അവസാനത്തിലാണ് ഡോ. സണ്ണി എന്ന മോഹന്‍ലാലിന്റെ കഥാപാത്രം എത്തുന്നത്. അതിന് മുമ്പുള്ള ഭാഗങ്ങളില്‍ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി പോകുകയായിരുന്നു

മോശമാക്കി ഞങ്ങള്‍ക്ക് കൂടെ ദുഷ്‌പ്പേരുണ്ടാക്കരുത്: ലാല്‍ വന്നപ്പോള്‍ ഇന്നസെന്റ് പറഞ്ഞത്

മോഹന്‍ലാല്‍ സെറ്റിലെത്തിയപ്പോള്‍, ലാലിനെ കണ്ടതും ഇന്നസെന്റ് പറഞ്ഞു 'ഇതുവരെയുള്ള ഭാഗങ്ങള്‍ ഞാന്‍ ഓകെയാക്കിയിട്ടുണ്ട്. ഇനി നിങ്ങള്‍ വേണം അതേറ്റെടുത്ത് മുന്നോട്ട് പോകാന്‍. മോശമാക്കി ഞങ്ങള്‍ക്കു കൂടെ ദുഷ്‌പേരുണ്ടാക്കരുത്'

മോശമാക്കി ഞങ്ങള്‍ക്ക് കൂടെ ദുഷ്‌പ്പേരുണ്ടാക്കരുത്: ലാല്‍ വന്നപ്പോള്‍ ഇന്നസെന്റ് പറഞ്ഞത്

അത് പറഞ്ഞതും പെട്ടന്ന് ലാല്‍ ഇന്നസെന്റിന്റെ കഴുത്തിന് അമര്‍ത്തിപ്പിടിച്ച് മിണ്ടിപ്പോകരുത് എന്ന മട്ടില്‍ ആക്ട് ചെയ്തു

മോശമാക്കി ഞങ്ങള്‍ക്ക് കൂടെ ദുഷ്‌പ്പേരുണ്ടാക്കരുത്: ലാല്‍ വന്നപ്പോള്‍ ഇന്നസെന്റ് പറഞ്ഞത്

പിന്നീട് ഈ രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവത്രെ. സണ്ണി ഡോക്ടര്‍ ഭാസുരയുടെ ഭര്‍ത്താവ് ഉണ്ണിത്താനെ ആദ്യം കാണുന്ന രംഗം സിനിമയില്‍ എത്തിയത് അങ്ങനെയാണ്

മോശമാക്കി ഞങ്ങള്‍ക്ക് കൂടെ ദുഷ്‌പ്പേരുണ്ടാക്കരുത്: ലാല്‍ വന്നപ്പോള്‍ ഇന്നസെന്റ് പറഞ്ഞത്

ഇതാണ് ലാലിൻറെ ആ ഇന്‍ട്രോ രംഗം, കാണൂ

English summary
Mohanlal's introduction in Manichitrathazhu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X