ഇത്തിക്കര പക്കിക്ക് ശേഷം വീണ്ടും കണ്ണടച്ച് മോഹന്‍ലാല്‍! ഇട്ടിമാണിയെ ഏറ്റെടുത്ത് ആരാധകരും താരങ്ങളും!
Recommended Video
മാണിക്യമലരായ പൂവി വൈറലായി മാറിയതിന് പിന്നാലെയായാണ് കണ്ണിറുക്കലും തരംഗമായി മാറിയത്. ബോളിവുഡ് താരങ്ങള്‍ വരെ പ്രിയ വാര്യരെ അനുകരിച്ച് രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിന്റെ പുതിയ കണ്ണിറുക്കല്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പുതിയ സിനിമയായ ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ചിത്രവുമായാണ് അദ്ദേഹം എത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണിക്കായി കണ്ണിറുക്കിയ ഇത്തിക്കര പക്കിയുടെ ചിത്രവുമായാണ് ആരാധകര്‍ പുതിയ ഫോട്ടോയെ താരതമ്യം ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ടാണ് ചിത്രം തരംഗമായി മാറിയത്. മോഹന്‍ലാലിനെക്കൂടാതെ രാധികാ ശരത്കുമാറിനേയും ചിത്രത്തില്‍ കാണാം. മോഹന്‍ലാലാണ് നായകന്‍ എന്നറിഞ്ഞതിനാലാണ് താന്‍ ഈ സിനിമ ഏറ്റെടുത്തതെന്നായിരുന്നു രാധിക പറഞ്ഞത്. നേരത്തെയും ഇരുവരും ഒരുമിച്ച അഭിനയിച്ചിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. പളളിയില്‍ വെച്ചുളള രംഗത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

ലൂസിഫറിന് ശേഷം ആശീര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. നവഗാതരയാ ജിബിയും ജോജുവും ചേര്‍ന്നാണ് സിനിമയൊരുക്കുന്നത്. അസോസിയേറ്റായി പ്രവര്‍ത്തിച്ച ഇരുവരും ആദ്യമായി സ്വതന്ത്ര്യ സംവിധായകരായി എത്തുകയാണ്. ഹണി റോസാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. മോഹന്‍ലാലിന്റെ കണ്ണിറുക്കലിനെ ആരാധകര്‍ മാത്രമല്ല താരങ്ങളും ഏറ്റെടുത്തിരുന്നു. കുഞ്ചാക്കോ ബോബന്‍ അജു വര്‍ഗീസുള്‍പ്പടെ നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തിട്ടുള്ളത്. മോഹന്‍ലാലിന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications











