ഇട്ടിമാണിയില്‍ ചിരിയെല്ലാം മാറി കലിപ്പ് ലുക്കില്‍ ലാലേട്ടന്‍! പുതിയ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

ലൂസിഫറിന്റെ വിജയത്തിന് ശേഷം മോഹന്‍ലാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ഓണം റിലീസായി എത്തുന്ന സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. സൂപ്പര്‍ താര ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം തരംഗമായി മാറിയിരുന്നു. നവാഗതരായ ജിബി ജോജു ടീമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന സംവിധാനം ചെയ്യുന്നത്.

ittimani made in china

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെതായി പുതിയൊരു പോസ്റ്റര്‍ കൂടി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഇത്തവണ ചിരിയെല്ലാം മാറി കലിപ്പ് ലുക്കിലുളള ഇട്ടിച്ചായന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പുതിയ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം കൂടുംബ പശ്ചാത്തലത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇട്ടിമാണിയില്‍ അച്ഛനും മകനുമായി മോഹന്‍ലാല്‍ എത്തുന്നുണ്ടെന്നാണ് അറിയുന്നത്. ചൈന പശ്ചാത്തലത്തിലുളള മാര്‍ഷ്വെല്‍ ആര്‍ട്‌സ് ട്രെയിനറായിട്ടാണ് അച്ഛന്‍ കഥാപാത്രം എത്തുന്നത്. കാറ്ററിംഗ് പ്രൊഫഷനാക്കി സ്വന്തം കമ്പനി തുടങ്ങുന്ന മകനായും മോഹന്‍ലാല്‍ എത്തുന്നു.

ഇതില്‍ അച്ഛന്‍ കഥാപാത്രത്തിന്റെ ഭാര്യയായി ജോസഫ് നായിക മാധുരിയും മകന്‍ കഥാപാത്രത്തിന്റെ നായികയായി ഹണി റോസും എത്തുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന നിര്‍മ്മിക്കുന്നത്. സിദ്ധിഖ്, വിനു മോഹന്‍, അജു വര്‍ഗീസ്, കൈലാസ്, ജോണി ആന്റണി, ഹരീഷ് കണാരന്‍, സലീംകുമാര്‍, സിജോയ് വര്‍ഗീസ്, നന്ദു, അരിസ്റ്റോ സുരേഷ്, സ്വാസിക തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X