എല്ലാ ഇടവകയിലും കാണും ഇതുപോലൊരു സാധനം! മോഹന്‍ലാലിന്റെ ഇട്ടിമാണി ട്രെയിലര്‍ പുറത്ത്
മോഹന്‍ലാലിന്റെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷമാണ് ലാലേട്ടന്റെ പുതിയ സിനിമ എത്തുന്നത്. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ നവാഗതരായ ജിബി ജോജു ടീമാണ് സംവിധാനം ചെയ്യുന്നത്.
ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമായിരിക്കുമെന്ന സൂചന നല്‍കികൊണ്ടാണ് ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്.

അതേസമയം തന്നെ ആക്ഷന്‍ സ്വീക്വന്‍സുകളും പഞ്ച് ഡയലോഗുകളുമൊന്നും ട്രെയിലറില്‍ ഉള്‍പ്പെടുത്താതിരുന്നത് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരുന്നു. ഇട്ടിമാണിയില്‍ അച്ഛനും മകനുമായി ഇരട്ട വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നുണ്ടെന്ന് അറിയുന്നു. ഹണി റോസും ജോസഫിലൂടെ ശ്രദ്ധേയയായ മാധുരിയുമാണ് സിനിമയില്‍ നായികമാരായി എത്തുന്നത്.
ഇവര്‍ക്കൊപ്പം രാധിക ശരത്കുമാര്‍, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, സിദ്ധിഖ്, കെപിഎസി ലളിത, കൈലാഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് ഫോര്‍ മ്യൂസിക്‌സാണ് സംഗീതം ചെയ്തിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ നിര്‍മ്മാണം.


Click it and Unblock the Notifications











