ഇട്ടിമാണിയില്‍ ചുളളന്‍ ലുക്കില്‍ മോഹന്‍ലാല്‍! പുതിയ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

മോഹന്‍ലാലിന്റെതായി ഒരുങ്ങുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ റിലീസിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ ലാലേട്ടന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്. നവാഗതരായ ജിബി-ജോജു തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇട്ടിമാണിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെല്ലാം മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

ഇപ്പോഴിതാ സിനിമയുടെ എറ്റവും പുതിയ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇട്ടിമാണി മാസ്സാണ് മനസ്സുമാണ് എന്നാണ് പുതിയ പോസ്റ്ററിലുളളത്. മോഹന്‍ലാല്‍ കണ്ണിറുക്കികൊണ്ടുളള ഒരു പോസ്റ്ററാണ് ഇത്തവണയും പുറത്തുവന്നിരിക്കുന്നത്. ഓണത്തിനാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ittimani made in china

അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമയുടെ ടീസറിനായും വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ ഹണി റോസാണ് നായിക. ഇവര്‍ക്കൊപ്പം രാധിക ശരത്കുമാര്‍, സിദ്ധിഖ്, വിനു മോഹന്‍, അജു വര്‍ഗീസ്, കൈലാസ്, ജോണി ആന്റണി, ഹരീഷ് കണാരന്‍, സലിംകുമാര്‍, സിജോയ് വര്‍ഗീസ്, നന്ദു, അരിസ്‌റ്റോ സുരേഷ്, സ്വാസിക തുടങ്ങിയവരും എത്തുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X