ഇട്ടിമാണിയായി പൊളിച്ചടുക്കാന്‍ മോഹന്‍ലാല്‍! സൂപ്പര്‍താരം ചൈനയിലേക്ക്! ബിഗ്ബ്രദറില്‍ 16ന് എത്തും
ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് മോഹന്‍ലാല്‍. 200കോടി ക്ലബിലെത്തിയ സിനിമയുടെ വിജയം സൂപ്പര്‍ താരത്തിന്റെ കരിയറിലെ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു. ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം നിരവധി സിനിമകളാണ് ലാലേട്ടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
നടന്റെ എറ്റവും പുതിയ ചിത്രമായ ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം ഓണം സമയത്താണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച കുടുതല്‍ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ഇട്ടിമാണിയുടെ വരവ്
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് ഇത്തവണ മോഹന്‍ലാല്‍ എത്തുന്നത്. ഇട്ടിമാണി എന്ന ടൈറ്റില്‍ റോളില്‍ ലാലേട്ടന്‍ എത്തുന്ന സിനിമയില്‍ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും അണിനിരക്കുന്നുണ്ട്. ഒരിടവേളയ്ക്കു ശേഷമാണ് നടന്‍ തൃശ്ശൂര്‍ക്കാരനായി ഒരു സിനിമയില്‍ അഭിനയിക്കുന്നത്. പഴയകാല മോഹന്‍ലാല്‍ ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു മുഴുനീള കോമഡി ചിത്രമായിരിക്കും ഇട്ടിമാണിയെന്നും അറിയുന്നു.

ചൈനയും കുന്ദംകുളവും
ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ട കുന്നംകുളവും ചെലവുകുറഞ്ഞ ഇലക്ട്രോണിക്‌സ് ഉല്‍പ്പനങ്ങള്‍ക്ക് പേരുകേട്ട ചൈനയും ഈ ചിത്രത്തില്‍ എങ്ങനെ വരുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ വൈറലായി മാറിയിരുന്നു. കണ്ണിറുക്കിയുളള ലാലേട്ടന്റെ ഒരു ചിത്രമായിരുന്നു നേരത്തെ തരംഗമായി മാറിയിരുന്നത്. ഇട്ടിമാണിയായുളള ലാലേട്ടന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്.

നവാഗത സംവിധായകര്‍
നവാഗതരായ ജിബിയും ജോജുവുമാണ് മോഹന്‍ലാല്‍ ചിത്രവുമായി എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു കുടുംബ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ഹണി റോസാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഹരീഷ് കണാരന്‍, അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആന്റണി പെരുമ്പാവൂര്‍, വിനു മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ചൈനയിലേക്ക്
നിലവില്‍ ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ജൂലായ് ഒന്നിന് സിനിമയുടെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ ചൈനയിലേക്ക് പോകുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഷൂട്ടിംഗായിരിക്കും സിനിമയ്ക്ക് ചൈനയില്‍ ഉണ്ടാവുകയെന്നും അറിയുന്നു. ചൈനയിലെ ഷൂട്ടിംഗിന് ശേഷം മൂന്ന് ദിവസം എറണാകുളത്തും ചിത്രീകരണമുണ്ടാകും. തുടര്‍ന്നാണ് ചിത്രത്തിന്റെ പാക്കപ്പ്.

ഇട്ടിമാണിക്ക് ശേഷമാണ്
ഇട്ടിമാണിക്ക് ശേഷമാണ് ബിഗ് ബ്രദര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ജൂലായ് പതിനൊന്നിനാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. 16ന് ചിത്രത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്. മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ സിദ്ധിഖാണ് ബിഗ് ബ്രദര്‍ സംവിധാനം ചെയ്യുന്നത്. സിനിമയില്‍ തമിഴ്, ബോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ട്


Click it and Unblock the Notifications