ഇട്ടിമാണിയില്‍ മോഹന്‍ലാല്‍ എത്തുന്നത് കാറ്ററിംഗുകാരനായി? സൂപ്പര്‍താര ചിത്രം അവസാന ഘട്ടത്തില്‍
Recommended Video
ലൂസിഫറിന്റെ വിജയത്തിന് ശേഷം മോഹന്‍ലാലിന്റെ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന് ശേഷം നിരവധി സിനിമകളാണ് സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം തുടങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന.
വീണ്ടുമൊരു കുടുംബ ചിത്രവുമായിട്ടാണ് ഇത്തവയും ലാലേട്ടന്‍ എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ആരാധകരും കുടുംബ പ്രേക്ഷകരും ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഇട്ടിമാണി അണിയറയില്‍ ഒരുങ്ങുന്നതിനിടെ ചിത്രത്തിലെ ലാലേട്ടന്റെ കഥാപാത്രത്തെക്കുറിച്ചുളള പുതിയ വിവരം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു,

ഇട്ടിമാണിയുടെ വരവ്
ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പളളിക്ക് ശേഷം ഇട്ടിമാണിയായുളള മോഹന്‍ലാലിന്റെ വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമായിരിക്കും ഇട്ടിമാണി മേഡ് ഇന്‍ ചൈനയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവില്‍ സിനിമയുടെ അവസാന ഘട്ട ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഓണത്തിന് സിനിമ തിയ്യേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും റിലീസ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല.

ഇത്തവണ പൊളിക്കും
ഇത്തവണയും ഇട്ടിമാണിയിലൂടെ ലാലേട്ടന്റെ ഒന്നൊന്നര വരവ് തന്നെയായിരിക്കും ഉണ്ടാവുകയെന്നാണ് ആരാധകര്‍ പറയുന്നത്. ഒരിടവേളയ്ക്കു ശേഷം നടന്‍ തൃശ്ശൂര്‍ക്കാരനായി വീണ്ടുമെത്തുന്ന ചിത്രം കൂടിയാണിത്. പഴയകാല മോഹന്‍ലാല്‍ ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു മുഴുനീള കോമഡി ചിത്രമായിരിക്കും ഇട്ടിമാണിയെന്നും അറിയുന്നു. ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം തന്നെയായിരിക്കും ഇട്ടിമാണി മേഡ് ഇന്‍ ചൈനയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കാറ്ററിംഗ് നടത്തുന്ന ആളായിട്ടാണ്
സിനിമയുടെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്ന വേളയിലാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചുളള സൂചനകള്‍ പുറത്തുവന്നിരുന്നത്. ഇട്ടിമാണിയില്‍ കാറ്ററിംഗ് നടത്തുന്ന ആളായിട്ടാണ് ലാലേട്ടന്‍ എത്തുന്നതെന്നാണ് വിവരം. മുന്‍പ് ചിത്രത്തിന്റെതായി പുറത്തുവന്നൊരു പോസ്റ്ററില്‍ തോക്കും കോഴിയും കൈയ്യില്‍ പിടിച്ച് വരുന്ന നടന്റെ കഥാപാതത്തെ കാണിച്ചിരുന്നു. ഭക്ഷണവുമായി എന്തെങ്കിലും ബന്ധമുള്ള ഒരു കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നുണ്ടെന്ന് പോസ്റ്റര്‍ സൂചന നല്‍കുന്നു.

നവാഗത സംവിധായകര്‍
പുതിയ സംവിധായകരായ ജിബിയും ജോജുവും ചേര്‍ന്നാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന അണിയിച്ചൊരുക്കുന്നത്. ഏറെക്കാലം സഹസംവിധായകരായി പ്രവര്‍ത്തിച്ച ശേഷമാണ് ഇരുവരും ആദ്യ ചിത്രവുമായിട്ടാണ് എത്തുന്നത്. ഇവരുടെ തിരക്കഥ ഏറെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് മോഹന്‍ലാല്‍ ചിത്രം നേരത്തെ തിരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ വൈറലായി മാറിയിരുന്നു. കണ്ണിറുക്കിയുളള ലാലേട്ടന്റെ ഒരു ചിത്രമായിരുന്നു നേരത്തെ തരംഗമായി മാറിയിരുന്നത്.

ഇട്ടിമാണിയിലെ ഗാനങ്ങള്‍
ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ട കുന്നംകുളവും ചെലവുകുറഞ്ഞ ഇലക്ട്രോണിക്‌സ് ഉല്‍പ്പനങ്ങള്‍ക്ക് പേരുകേട്ട ചൈനയും ഈ ചിത്രത്തില്‍ എങ്ങനെ വരുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന നിര്‍മ്മിക്കുന്നത്.കൈലാസ് മേനോനും ഫോര്‍ മ്യൂസിക്ക്‌സുമാണ് ഇട്ടിമാണിയിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഹരീഷ് കണാരന്‍, അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആന്റണി പെരുമ്പാവൂര്‍, വിനു മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍


Click it and Unblock the Notifications