twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അറബിക്കടലിന്റെ സിംഹമായി മോഹന്‍ലാല്‍ വരുന്നു! മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായി മരക്കാര്‍!

    |

    കഴിഞ്ഞ വര്‍ഷം മുതല്‍ കുഞ്ഞാലി മരക്കാരുടെ സിനിമയുടെ പേരില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. മോഹന്‍ലാലിന്റെ സിനിമയും മമ്മൂട്ടിയുടെ സിനിമയും കുഞ്ഞാലി മരക്കാരുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്നതായിട്ടാണ് പ്രഖ്യാപിച്ചത്. ഒടുവില്‍ മോഹന്‍ലാലിന്റെ സിനിമ ഉപേഷിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

    എന്നാല്‍ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയുമായി പ്രിയദര്‍ശനും മോഹന്‍ലാലും വരാന്‍ പോവുകയാണ്. മൂന്ന് പേര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരം നാല് മണിക്കായിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പേരിലാണ് സിനിമ വരുന്നത്.

    മോഹന്‍ലാലിന്റെ മരക്കാര്‍

    മോഹന്‍ലാലിന്റെ മരക്കാര്‍

    ഏറെ നാളുകളായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിനൊടുവില്‍ മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ വരികയാണ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ഇന്ന് നടത്തിയിരിക്കുകയാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നാണ് സിനിമയുടെ പേര്. ഇന്ന് വൈകുന്നേരം സംഘടിപ്പിച്ച ചടങ്ങില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, സിനിമയുടെ നിര്‍മാതാക്കള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തിരുന്നു. മാത്രമല്ല മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവിലൂടെ ചടങ്ങ് പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.

    ബിഗ് ബജറ്റ് സിനിമ

    ബിഗ് ബജറ്റ് സിനിമ

    മലയാളത്തില്‍ ഇതുവരെ ചെയ്ത ബിഗ് ബജറ്റ് സിനിമകളെ പിന്തള്ളി ഏറ്റവുമധികം ചെലവേറിയ സിനിമയായിട്ടാണ് മരക്കാര്‍ വരുന്നത്. ആശീര്‍വാദ് സിനിമാസിന്റെ 25 -ാമത്തെ സിനിമയാണിത്. ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. കൃത്യമായ ഒരു ബജറ്റിലൊതുക്കാന്‍ സാധിക്കുന്ന സിനിമ അല്ലെങ്കിലും നൂറ് കോടിയ്ക്കുള്ളില്‍ നില്‍ക്കുന്നൊരു സിനിമയായിരിക്കുമെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്.

    ചിത്രീകരണം...

    ചിത്രീകരണം...

    നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ നിന്നുമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. സിനിമയുടെ പകുതിയും കടലില്‍ നിന്നും ഷൂട്ട് ചെയ്യുന്നതിനാലും, വലിയ പോസ്റ്റ് പ്രൊഡക്ഷന്‍ ആവശ്യമുള്ള സിനിമ ആയതിനാലും റിലീസ് പിന്നീടേ പ്രഖ്യാപിക്കുകയുള്ളു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലേക്കും സിനിമ എത്തുമോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. എന്നാല്‍ തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെ താരങ്ങളും ബ്രീട്ടിഷ് താരങ്ങളും സിനിമയിലുണ്ടാവും. നാല് കുഞ്ഞാലി മരക്കാര്‍മാരെയാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. അതില്‍ നാവികസേന പടത്തലവനായ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതമാണ് ഈ സിനിമയിലൂടെ പറയാനുദ്ദേശിക്കുന്നത്.

    സ്വപ്‌ന സിനിമ

    സ്വപ്‌ന സിനിമ

    എന്റെയും ലാലിന്റെയും ദീര്‍ഘകാലത്തെ സ്വപ്‌നമായിരുന്നു ഈ സിനിമ എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ കുഞ്ഞാലി മരക്കാര്‍ വേണ്ടെന്ന് പ്രിയദര്‍ശന്‍ തീരുമാനിക്കുകയായിരുന്നു. മമ്മൂട്ടി ചിത്രം വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് നാല് കുഞ്ഞാലി മരക്കാറുണ്ടല്ലോ. അതില്‍ ഓരോരുത്തരെ സിനിമയാക്കാമല്ലോ എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞിരിക്കുന്നത്. മലയാള സിനിമാ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന ഇതിഹാസ സിനിമ്ക്ക് ഒടുവില്‍ തീരുമാനമായതിന്റെ സന്തോഷത്തിലാണ്.

    അങ്കിളിന്റെ കാറും റോഡും പ്രതീക്ഷിച്ച പോലെ തന്നെ.. (പക്ഷെ, പോസിറ്റീവ് മാത്രേ പറയൂ) ശൈലന്റെ റിവ്യൂ..!അങ്കിളിന്റെ കാറും റോഡും പ്രതീക്ഷിച്ച പോലെ തന്നെ.. (പക്ഷെ, പോസിറ്റീവ് മാത്രേ പറയൂ) ശൈലന്റെ റിവ്യൂ..!

    English summary
    Mohanlal's Kunjali Marakkar Conformed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X