ലാലേട്ടന്റെ മരക്കാര്‍ മുന്നോട്ട് തന്നെ! പറഞ്ഞ സമയത്ത് തന്നെ സിനിമ തുടങ്ങും.. പുതിയ വിശേഷം ഇങ്ങനെ..

പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകരെ ആകാംഷയിലാക്കുന്ന കാര്യങ്ങളുമായിട്ടായിരുന്നു സിനിമയുടെ വരവ്. നവംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണ്.

മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായി നിര്‍മ്മിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ബോളിവുഡില്‍ നിന്നും മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നും പ്രമുഖരായ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മോഹന്‍ലാലും പ്രിയദര്‍ശനും ഏറെ കാലങ്ങളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വപ്‌ന പദ്ധതിയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ. കുഞ്ഞാലി മരക്കാരുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം മുന്‍പേ നടത്തിയിരുന്നെങ്കിലും പിന്നീട് സിനിമ ഉപേക്ഷിച്ചതായി പറഞ്ഞത്. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് ടൈറ്റില്‍ ടീസര്‍ ലോഞ്ച് ചെയ്ത് സിനിമ ഉടന്‍ വരുന്ന കാര്യം പ്രഖ്യാപിക്കുകയായിരുന്നു.

ബിഗ് ബജറ്റ് സിനിമ

ബിഗ് ബജറ്റ് സിനിമ

മലയാളത്തിലെ ഏറ്റവുമധികം ചെലവേറിയ സിനിമയായിട്ടാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ നിന്നും ബ്രഹ്മാണ്ഡ സിനിമയായി നിര്‍മ്മിക്കുന്ന ചിത്രത്തിന് 100 കോടിയോളം രൂപയാണ് മുതല്‍ മുടക്ക് വരുന്നത്. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി ചിത്രം എത്തും.

പുതിയ വിശേഷം

പുതിയ വിശേഷം

സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷം വന്നിരിക്കുകയാണ്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിരിക്കുകയാണ്. ഐവി ശശിയുടെ മകന്‍ അനിയാണ് തിരക്കഥ ഒരുക്കുന്നത്. സംവിധാനത്തിനൊപ്പം തിരക്കഥയുടെ പിന്നിലും പ്രിയദര്‍ശന്റെ കരങ്ങളുണ്ട്. തിരക്കഥ പൂര്‍ത്തിയായതോടെ ആദ്യം തീരുമാനിച്ചിരിക്കുന്നത് പോലെ നവംബര്‍ ഒന്നിനോട് കൂടി തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. തെലുങ്ക്, ഹിന്ദി, എന്നീ സിനിമകളില്‍ നിന്നും പ്രമുഖരായ താരങ്ങളും സിനിമയിലുണ്ടാവുമെന്നുള്ള കാര്യം ഉറപ്പിച്ചിരുന്നു.

താരങ്ങള്‍ ആരൊക്കെയാണ്..

താരങ്ങള്‍ ആരൊക്കെയാണ്..

ബോളിവുഡില്‍ നിന്നും സുനില്‍ ഷെട്ടിയും പരേഷ് റാവലും തെലുങ്കില്‍ നിന്നും നാഗര്‍ജുനയും കുഞ്ഞാലി മരക്കാരിലുള്ളതായിട്ടാണ് ആദ്യം റിപ്പോര്‍ട്ടുകള്‍. ഇതില്‍ സുനില്‍ ഷെട്ടിയും നാഗര്‍ജുനയും കുഞ്ഞാലി മരക്കാരില്‍ പ്രധാന്യമുള്ള കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ഇക്കാര്യം ഔദ്യോഗികമായി തന്നെ പുറത്ത് വിട്ടിരുന്നു. ഇതിനൊപ്പം തെന്നിന്ത്യയില്‍ നിന്നും സൂര്യ, വിജയ് സേതുപതി, വിക്രം തുടങ്ങിയവരുടെ പേരുകളും കേള്‍ക്കുന്നുണ്ടെങ്കിലും അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല..

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X