ലൈല ഓ ലൈല കാണാന്‍ അഞ്ച് കാരണങ്ങള്‍

By Aswathi

മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമെന്ന വിശേഷണവുമായാണ് ലൈല ഓ ലാല എന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത്. ജോഷിയും മോഹന്‍ലാലും അമല പോളും ഒന്നിക്കുന്ന ആക്ഷന്‍ റൊമാന്റിക് ചിത്രം, സുരേഷ് നായരുടെ തിരക്കഥ, ഹോളിവുഡ് സിനിമകള്‍ക്ക് സമാനമായ സംഘട്ടന രംഗങ്ങള്‍, ദേശീയ പുരസ്‌കാര ജേതാവ് ഗോപി സുന്ദിറിന്റെ സംഗീതം...അങ്ങനെ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വളരെ വലുതാണ്. ലൈല ഓ ലാല കാണണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍ ചുവടെ പറയാം,

മോഹന്‍ലാല്‍ - ജോഷി

ലൈല ഓ ലൈല കാണാന്‍ അഞ്ച് കാരണങ്ങള്‍

ആദ്യത്തെ കാരണം അത് തന്നെ. മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രം. ഇതുവരെ കണ്ട ജോഷി ചിത്രത്തില്‍ നിന്നും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമായിരിക്കും ലൈല ഓ ലൈലയിലേത്. പുതിയ സിനിമകള്‍ കാണുകയും ലോകത്ത് ഉണ്ടായികൊണ്ടിരിക്കുന്ന സാങ്കേതികപരമായ മാറ്റങ്ങളെക്കുറിച്ച് പഠിച്ചും വിലയിരുത്തിയും കാലത്തിനൊപ്പം സഞ്ചരിക്കുന്ന സംവിധായകനാണ് ജോഷി. ടെക്‌നിക്കലായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഒരു ഹോളിവുഡ് സ്‌റ്റൈലിഷ് മൂവിയായിരിക്കും ലൈ ഓ ലൈലാ.

അമല- മോഹന്‍ലാല്‍

ലൈല ഓ ലൈല കാണാന്‍ അഞ്ച് കാരണങ്ങള്‍

റണ്‍ ബേബി റണ്ണില്‍ അഭിനയിക്കുമ്പോള്‍ പലരും ചോദിച്ചു, അമല പോളും മോഹന്‍ലാലും ഒന്നിച്ച് എങ്ങനെ ശരിയാകും? എന്നാല്‍ തങ്ങള്‍ക്കിടയിലെ മികച്ച കെമിസ്ട്രി ഒറ്റ ചിത്രത്തിലൂടെ അമലയും ലാലും തെളിയിച്ചു. ആ റണ്‍ ബേബി റണ്‍ കോമ്പിനേഷന്‍ ഇപ്പോള്‍ ലൈല ഓ ലൈലയിലും പ്രതീക്ഷിക്കാം.

ശക്തമായ മറ്റ് കഥാപാത്രങ്ങള്‍

ലൈല ഓ ലൈല കാണാന്‍ അഞ്ച് കാരണങ്ങള്‍

മോഹന്‍ലാലിനും അമല പോളിനും പുറമെ ശക്തമായ കഥാപാത്ര സൃഷ്ടിയും ചിത്രത്തിന്റെ ആകര്‍ഷണമാണ്. തമിഴ് നടന്‍ സത്യരാജ് ഉള്‍പ്പടെ ജോയ് മാത്യു, രാഹുല്‍ ദേവ്, കിരണ്‍ രാജ്, വിജയ് മേനോന്‍, കൈനത്ത് അറോറ, അഞ്ജലി ഉപാസന തുടങ്ങിയ ഒരു വലിയ താരനിര ചിത്രത്തിലുണ്ട്.

സുരേഷ് നായരുടെ തിരക്കഥ

ലൈല ഓ ലൈല കാണാന്‍ അഞ്ച് കാരണങ്ങള്‍

ബോളിവുഡില്‍ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ സുരേഷ് നായര്‍ ആദ്യമായി തന്റെ മാത്യഭാഷയില്‍ തിരക്കഥയൊരുക്കുകയാണ് ലൈല ഓ ലൈലയിലൂടെ. കഹാനി, നമസ്‌തേ ലണ്ടന്‍, ഡി ഡേ, ബാങ് ബാങ് എന്നീ ചിത്രങ്ങള്‍ക്ക് ഹിന്ദിയില്‍ തിരക്കഥയെഴുതി മികച്ച വിജയം നേടിയ തിരക്കഥാകൃത്താണ് സുരേഷ് നായര്‍.

മറ്റ് കാരണങ്ങള്‍

ലൈല ഓ ലൈല കാണാന്‍ അഞ്ച് കാരണങ്ങള്‍

ഒരു പെര്‍ഫക്ട് റൊമാന്റിക് ത്രില്ലറായിരിക്കും ചിത്രം. ആക്ഷനും ത്രില്ലറും ഉള്‍ക്കൊള്ളിച്ചൊരുക്കുന്ന റൊമാന്റിക് ചിത്രം. ദേശീയ പുരസ്‌കാര ജേതാവായ ഗോപി സുന്ദര്‍ ഒരുക്കുന്ന മനോഹരമായ ഗാനങ്ങള്‍ ഹൈലൈറ്റാണ്. ലോകോത്തര നിലവാരത്തിലുള്ള ചിത്രീകരണ എഡിറ്റിംഗ് തന്ത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ലൈല ഓ ലൈല ഹോളിവുഡിലെയും ബോളിവുഡിലെയും ആക്ഷന്‍ സിനിമകളോട് കിടപിടിക്കുന്ന ആദ്യമലയാള ചിത്രമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X