»   » പ്രണയിക്കുന്നവര്‍ക്ക് ആശംസകളുമായി മോഹന്‍ലാല്‍, ഫോട്ടോയും ക്യാപ്ഷനും പൊളിച്ചില്ലേ ബ്രൊ..

പ്രണയിക്കുന്നവര്‍ക്ക് ആശംസകളുമായി മോഹന്‍ലാല്‍, ഫോട്ടോയും ക്യാപ്ഷനും പൊളിച്ചില്ലേ ബ്രൊ..

Posted By: Rohini
Subscribe to Filmibeat Malayalam

ഈ പ്രായത്തിലും പ്രണയ രംഗങ്ങള്‍ അതിമനോഹരമായി അഭിനയിക്കുന്ന നടന്മാരില്‍ മലയാളത്തില്‍ മോഹന്‍ലാലിനെ കഴിഞ്ഞിട്ടേ മറ്റാരുമുള്ളൂ. അതിനേറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ വിജയം.

തടിയും തുണിയും കുറച്ചിട്ടും രക്ഷയില്ല, ഹന്‍സികയെ രക്ഷിക്കാന്‍ ഇനി മോഹന്‍ലാലിന് മാത്രമേ കഴിയൂ...

ഇന്ന് ഫെബ്രുവരി 14, ലോകത്ത് പ്രണയിക്കുന്നവരും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവരും ആഘോഷിയ്ക്കുന്ന ഒരു ദിവസം. വാലന്റെയിന്റെ ഓര്‍മയ്ക്കായി ആഘോഷിക്കുന്ന പ്രണയ ദിനത്തില്‍ ആശംസകളുമായി മലയാളികളുടെ സ്വന്തം മോഹന്‍ലാലും.

ഫേസ്ബുക്കിലൂടെ

ഏത് ആഘോഷ ദിവസങ്ങളിലും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ആശംസകളുമായി എത്താറുണ്ട്. പ്രണയ ദിനവും മാറ്റി നിര്‍ത്തിയില്ല. പ്രണയിക്കുന്നവര്‍ക്കെല്ലാം പ്രണയദിനാശംസകളുമായി എത്തിയ മോഹന്‍ലാല്‍ മനോഹരമായ ഒരു ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അതാണിത്. 'ഹാപ്പി ലാലന്റൈന്‍സ് ഡേ' എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്

വൈറലാകുന്നു

മോഹന്‍ലാലിന്റെ പ്രണയാദിനാശംസ ഫേസ്ബുക്കില്‍ വൈറലാകുകയാണ്. വിജയ് യേശുദാസ് ഉള്‍പ്പടെയുള്ളവര്‍ പോസ്റ്റിന് കമന്റിട്ടിട്ടുണ്ട്. അരലക്ഷത്തിലധികം ആളുകള്‍ ലൈക്ക് ചെയ്ത ചിത്രം രണ്ടായിരത്തിലധികം ആളുകള്‍ ഇപ്പോള്‍ തന്നെ ഷെയര്‍ ചെയ്തിട്ടുണ്ട്.

പ്രണയത്തിന്റെ മുന്തിരി വള്ളികള്‍

അതേ സമയം മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ എന്ന ചിത്രം പ്രണയത്തില്‍ പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം ഭാര്യാ - ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രണയ ബന്ധങ്ങളെ കുറിച്ചാണ് പറയുന്നത്. മീനയാണ് നായിക

പുതിയ സിനിമ

മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ലാല്‍ പൂര്‍ത്തിയാക്കി. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടന്‍ അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടി തടി കുറയ്ക്കുന്ന ചികിത്സ നടത്തിക്കൊണ്ടിരിയ്ക്കുകയാണ് താരമിപ്പോള്‍. അത് കഴിഞ്ഞാല്‍ പൃഥ്വിയുടെ ലൂസിഫറിലേക്ക് കടക്കും.

English summary
Mohanlal's Lalentine's Day wishes goes viral on facebook

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam