ആ ഒരവസ്ഥയിലേക്ക് ഞങ്ങളെത്തി! മരക്കാറിനെക്കുറിച്ച് മോഹന്‍ലാലിന്‍റെ വെളിപ്പെടുത്തല്‍! കാണൂ!

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രഖ്യാപനവേള മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയായിരുന്നു ഇത്. മോഹന്‍ലാലും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തുന്ന സിനിമയില്‍ തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളും അണിനിരക്കുന്നുണ്ട്. കുഞ്ഞാലി മരക്കാരുടെ ജീവിതകഥയുമായെത്തുന്ന സിനിമയെക്കുറിച്ച് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നുണ്ടെന്ന് വ്യക്തമാക്കി ഷാജി നടേശനും സംഘവും എത്തിയത്. മോഹന്‍ലാലിന്റെ സിനിമയുടെ ചിത്രീകരണം ഹൈദാരാബാദിലെ ഫിലിം സിറ്റിയില്‍ പുരോഗമിച്ച് വരികയാണ്.

സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും അനുഭവങ്ങളുമൊക്കെ പങ്കുവെച്ച് താരങ്ങള്‍ എത്തിയിരുന്നു. സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. കുഞ്ഞാലി മരക്കാരുടെ ജീവിതം സിനിമയാക്കുകയെന്ന വന്‍വെല്ലുവിളി തങ്ങള്‍ എങ്ങനെയാണ് മറികടന്നതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. പുതിയ ബ്ലോഗിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. മോഹന്‍ലാലിന്റെ ബ്ലോഗിലൂടെ തുടര്‍ന്നുവായിക്കാം.

പ്രപഞ്ചം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാവും

പ്രപഞ്ചം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാവും

ഏതെങ്കിലുമൊരു കാര്യത്തിന് വേണ്ടി അത്രയധികം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് സാധിച്ച് തരാന്‍ പ്രപഞ്ചം മുഴുവനും നിങ്ങള്‍ക്കൊപ്പം ഉണ്ടാവും എന്ന് ആരോ എഴുതിയിട്ടുണ്ട്.. അത് തീര്‍ത്തും ശരിയാണ് എന്ന്... 'മരയ്ക്കാര്‍... അറബിക്കടലിന്റെ സിംഹം' എന്ന സിനിമയുടെ എന്റെ അവസാനത്തെ ഷോട്ട് എടുത്തപ്പോള്‍ എനിക്ക് മനസ്സിലായി ബോധ്യമായി. അറിയുന്നതും അറിയാത്തതുമായ പ്രപശക്തികളുടെ അനുഗ്രഹവും സഹായവും ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ഈ സിനിമ ചിത്രീകരിച്ചുതീര്‍ക്കാന്‍ സാധിക്കില്ലായിരുന്നു. പ്രിയദര്‍ശനും ഞാനും ചേര്‍ന്നുള്ള നാല്‍പ്പത്തിഅഞ്ചാമത്തെ സിനിമയാണിത്. ഒരു സിനിമയാണിത്. ഒരു സിനിമയുടെ ചിത്രീകരണവേളയില്‍ തിരക്കഥാകൃത്ത് ടി. ദാമോദരന്‍ മാസ്റ്ററാണ് കുഞ്ഞാലിമരയ്ക്കാറുടെ ജീവിതത്തില്‍ ഒരു വലിയ സിനിമയുടെ സാധ്യതയുണ്ടെന്ന് ഞങ്ങളോട് പറഞ്ഞത്. ചരിത്രത്തിന്റെ വലിയ ഒരു വായനക്കാരനായിരുന്നു മാസ്റ്റര്‍. അതുപോലെ തന്നെ പ്രിയദര്‍ശനും പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് ഞാന്‍ അഭിനയിച്ച 'കാലാപാനി' രണ്ട് ചരിത്രപ്രേമികളുടെ സംഗമത്തില്‍ നിന്നുണ്ടായതാണ് എന്ന് പറയാം.

മനസ്സില്‍ അണയാതെ കിടക്കുന്നുണ്ടായിരുന്നു

മനസ്സില്‍ അണയാതെ കിടക്കുന്നുണ്ടായിരുന്നു

ദാമോദരന്‍ മാസ്റ്ററായിരുന്നു ആ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. അന്നത്തെ കോഴിക്കോടന്‍ രാത്രികളില്‍ പലപ്പോഴായി ഞങ്ങള്‍ കുഞ്ഞാലി മരക്കാറിനെക്കുറിച്ച് സംസാരിച്ചിരുന്നു. പ്രിയനൊപ്പവും അല്ലാതെയുമായി നിരവധി സിനിമകള്‍ ചെയ്തിരുന്നു. അപ്പോഴും മരക്കാര്‍ മനസ്സിലുണ്ടായിരുന്നു. സ്വകാര്യമായ രാത്രികളില്‍ വീണ്ടും ഈ സിനിമ കയറിവന്നിരുന്നു. ദാമോദരന്‍ മാഷ് ഞങ്ങളെ വിട്ടുപോയെങ്കിലും കുഞ്ഞാലി മരക്കാര്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു.

രണ്ടും കല്‍പ്പിച്ച് ഇറങ്ങി

രണ്ടും കല്‍പ്പിച്ച് ഇറങ്ങി

ഏത് വലിയ കലാസൃഷ്ടിയും അത് ചെയേ്ത തീരൂ എന്ന തീഷ്ണമായ ആഗ്രഹം അതിന്റെ അവസാനപടിയില്‍ എത്തുമ്പോഴാണ് സംഭവിക്കുന്നത്. ഇതിയിത് എഴുതാതിരിക്കാനാവില്ല. ഇനിയിത് ചെയ്യാതിരിക്കാനാവില്ല എന്ന അവസ്ഥ. ആ ഒരു അവസ്ഥയില്‍ ഞാനും പ്രിയനും എത്തിയിരുന്നു. അങ്ങിനെയാണ് രണ്ടും കല്പിച്ച് ഞങ്ങള്‍ ഇറങ്ങിയതെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചിട്ടുണ്ട്.

 പ്രപഞ്ചശക്തി ഞങ്ങള്‍ക്കൊപ്പം നിന്നു

പ്രപഞ്ചശക്തി ഞങ്ങള്‍ക്കൊപ്പം നിന്നു

നമുക്ക് തീരെ പരിചിതമല്ലാത്ത മറ്റൊരു കാലമാണ് സൃഷ്ടിക്കേണ്ടത്. പതിനഞ്ചാം നൂറ്റാണ്ടും പതിനാറാം നൂറ്റാണ്ടുമാണ് സൃഷ്ടിക്കേണ്ടത്. മുടക്ക് മുതല്‍ വലിയ രീതിയില്‍ വേണം. ആ കാലം തെറ്റുകൂടാതെ സൃഷ്ടിക്കണം. ഏറ്റവും വലിയ വെല്ലുവിളിയാണ്. അപ്പോഴും ഞാന്‍ ആദ്യം പറഞ്ഞ പ്രപഞ്ചശക്തി ഞങ്ങള്‍ക്കൊപ്പം നിന്നു. ആന്റണി പെരുമ്പാവൂര്‍ നിര്‍മാതാവായി... സാബുസിറിള്‍ എന്ന മാന്ത്രികനായ കലാസംവിധായകന്‍ വന്നു. അക്കാലത്തെ ചെരിപ്പും, വിളക്കും, വടിയും മുതല്‍ പടുകൂറ്റന്‍ കപ്പലുകള്‍ വരെ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ സാബു ഞങ്ങള്‍ക്കായി സൃഷ്ടിച്ചുതന്നു. അമ്പും, വില്ലും, തോക്കുകളും, പീരങ്കികളും ഉണ്ടാക്കിതന്നു.

ചിരി വിടര്‍ന്നു

ചിരി വിടര്‍ന്നു

രാമോജി ഫിലിം സിറ്റി ഞങ്ങള്‍ക്ക് ഒരു കുടുംബഗൃഹത്തിന്റെ മുറ്റമായി മാറി. സംവിധായകന്‍ മുതല്‍ സെറ്റില്‍ ചായ കൊണ്ടുകൊടുക്കുന്നവര്‍ക്ക് വരെ വലിയ ഒരു ലക്ഷ്യത്തിനായിട്ടാണ് ജോലി ചെയ്യുന്നത് എന്ന ബോധ്യമുണ്ടാണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും മഹത്തായ ഒരു ചരിത്രത്തിന്റെ ഭാഗമാവുകയാണ് എന്ന് തോന്നി. മറ്റൊരു കാലത്തില്‍ ജീവിക്കുകയാണ് എന്ന് തോന്നി. ഒരു വലിയ ലക്ഷ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ആനന്ദവും സാഹസികതയും ഞങ്ങള്‍ അറിഞ്ഞു. ഷൂട്ടിങ് തീര്‍ന്നപ്പോള്‍ സഹപ്രവര്‍ത്തകരുടെ തളര്‍ന്ന മുഖങ്ങളില്‍ വിരിഞ്ഞ ചിരി ഞങ്ങള്‍ ഓര്‍ക്കുന്നു. എല്ലാവര്‍ക്കും എന്റെ നന്ദി. കുഞ്ഞാലി മരയ്ക്കാറുടെ ചിത്രീകരണം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഒരു വര്‍ഷത്തോളം നീണ്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഞ്ഞിട്ടുള്ളൂ. ഒരു വര്‍ഷത്തോളം നീണ്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ബാക്കികിടക്കുന്നു.

മരണമില്ലാത്ത മനുഷ്യന്‍

മരണമില്ലാത്ത മനുഷ്യന്‍

വലിയ സ്വപ്നങ്ങളൊന്നും പെട്ടന്ന് പൂര്‍ത്തിയാവില്ല എന്ന് തിരിച്ചറിഞ്ഞ് ഞങ്ങള്‍ യാത്ര തുടരുകയാണ്. കുഞ്ഞാലി മരയ്ക്കാര്‍ക്ക് ഞങ്ങളാല്‍ കഴിയും വിധം സ്മാരകം തീര്‍ക്കാന്‍. മരയ്ക്കാരെ മലയാളി ഉള്ളിടത്തോളം കാലം മറക്കാതിരിക്കാന്‍. അവസാന ഷോട്ടുമെടുത്ത് തീര്‍ന്നപ്പോള്‍ സിനിമയിലെ അവസാന രംഗത്ത് മരയ്ക്കാര്‍ പറയുന്ന വാചകമായിരുന്നു എന്റെ മനസ്സില്‍. കൊലമരത്തില്‍ മുഴങ്ങിയ ആ വാചകം ഒരു യഥാര്‍ഥ രാജ്യസ്‌നേഹിക്ക് മാത്രമേ പറയാന്‍ സാധിക്കൂ. ആ വാചകം ഞാനിവിടെ പറയുന്നില്ല. എഴുതുന്നുമില്ല. നിങ്ങള്‍ക്കു മുന്നില്‍ തിരശ്ശീലയില്‍ വന്ന് കുഞ്ഞാലി മരയ്ക്കാര്‍ തന്നെ അത് പറയട്ടെ. അത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പറയും ഇയാള്‍ കുഞ്ഞ് ആലിയല്ല, വലിയ ആലി മരയ്ക്കാറാണെന്ന്... മരണമില്ലാത്ത മനുഷ്യന്‍ ആണെന്ന്... മരയ്ക്കാര്‍ അറബിക്കടലിന്റെ...മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണെന്ന്, ഇതായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X