മോഹന്‍ലാല്‍ ദൈവവുമായി നടത്തിയ സംഭാഷണം
ലോകത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് സ്ഥിരമായി ദൈവത്തിന് കത്തെഴുതുന്ന നടനാണ് മോഹന്‍ലാല്‍. ലാലിന്റെ കത്തിന് മറുപടിയായി കഴിഞ്ഞ ദിവസം നടനെ കാണാന്‍ ദൈവം എത്തി. 'സമാധാനത്തിന്റെ പാട്ടുകാരനായി ദൈവം വീണ്ടും കാണാന്‍ വന്നപ്പോള്‍' എന്ന തലക്കെട്ടോടെ എഴുതിയ പുതിയ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ ദൈവത്തെ കണ്ട കഥ വിശദീകരിക്കുന്നത്.
ദൈവവും മോഹന്‍ലാലും നടത്തിയ സംഭാഷണ രൂപത്തിലാണ് ബ്ലോഗ്. ചേര്‍ത്തലയില്‍ സത്യന്‍ അന്തിക്കാടിന്റെ സെറ്റിലാണ് മോഹന്‍ലാലിനെ കാണാന്‍ ദൈവം വന്നത്. ഒരാള്‍ കാണാന്‍ വന്നിട്ടുണ്ടെന്ന നിര്‍ദ്ദേശം ലഭിച്ചിട്ടാണ് ലാല്‍ വന്നത്. ബാവുല്‍ ഗായകനെ പോലെ തോന്നിപ്പിക്കുന്ന ഒരാള്‍, അദ്ദേഹത്തെ കണ്ടപ്പോള്‍ ചുറ്റിലും ദൈവത്തെ ശ്വസിക്കാന്‍ ലാലിന് സാധിച്ചത്രെ, അറിയാതെ ദൈവമേ എന്ന് വിളിച്ചു പോയെന്നാണ് ലാല്‍ പറയുന്നത്.

ദൈവത്തിന്റെ പേരില്‍ നടക്കുന്ന വര്‍ഗീയ ലളഹളയെ കുറിച്ചാണ് ലാലും ദൈവവും സംസാരിച്ചത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കുന്നതിനെയും സാധുക്കളെ കൊല്ലുന്നതിനെയും സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നതിനെയുമൊക്കെ കുറിച്ച് ദൈവം ലാലിനോട് സംസാരിച്ചു. മോഹന്‍ലാലും ദൈവവും നടത്തിയ സംഭാഷണം പൂര്‍ണമായും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Click it and Unblock the Notifications











