»   » ഫാസിലിന്, സുഹൃത്തുക്കള്‍ക്ക്, ആരാധകര്‍ക്ക്, ശരീരത്തിന് നന്ദി: ലാലിന്റെ പിറന്നാള്‍ ബ്ലോഗ്

ഫാസിലിന്, സുഹൃത്തുക്കള്‍ക്ക്, ആരാധകര്‍ക്ക്, ശരീരത്തിന് നന്ദി: ലാലിന്റെ പിറന്നാള്‍ ബ്ലോഗ്

Written By:
Subscribe to Filmibeat Malayalam

പിറന്നാളിന്റെ തലേ ദിവസം മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് ശ്രദ്ധനേടുന്നു. നന്ദി എന്ന തലക്കെട്ടോടുകൂടി എഴുതിയ ബ്ലോഗില്‍ തന്നെ ഈ നിലയില്‍ എത്തിച്ച എല്ലാവര്‍ക്കും നടന്‍ നന്ദി പറയുന്നു. നന്ദി എന്നതാണ് ഒരു മനുഷ്യന് ഏറ്റവും അധികം വേണ്ട ഗുണം എന്ന് താന്‍ വിശ്വസിക്കുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

പിറന്നാള്‍ സ്‌പെഷ്യല്‍: മോഹന്‍ലാല്‍ എന്ന നടനവിസ്മയം; കാണൂ

ഈ ഭൂമിയില്‍ പിറന്ന്, എല്ലാ സൗന്ദര്യങ്ങളും ആസ്വദിച്ച് ജീവിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് ലാലിന്റെ ബ്ലോഗ് തുടങ്ങുന്നത്. തന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കികൊണ്ടാണ് ലാല്‍ ബ്ലോഗ് എഴുതിയിരിയ്ക്കുന്നത്.

 mohanlal

സിനിമാ നടനാകാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നും, ഒരു നടന്‍ അല്ലായിരുന്നെങ്കില്‍ താന്‍ ആരാകുമായിരുന്നു എന്ന ചോദ്യത്തിന് ഉത്തരമറിയില്ല എന്നും ലാല്‍ പറഞ്ഞു. പുതുമുഖങ്ങളെ തേടിയുള്ള പരസ്യം കണ്ട് തന്റെ അപേക്ഷ അതിലേക്ക് അയച്ച സുഹൃത്തുക്കള്‍ക്കാണ് ലാല്‍ ആദ്യം നന്ദി പറയുന്നത്. അനാകര്‍ഷമായ എന്റെ ശരീരത്തിലും മുഖത്തേക്കും നോക്കി എന്നില്‍ ഒരു നടനുണ്ട് എന്ന് തിരിച്ചറിഞ്ഞത് ഫാസിലാണ്. എന്റെ പാച്ചിക്കയ്ക്ക് എത്ര നന്ദി പറയണം.

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

എന്റെ സ്വന്തം പ്രയത്‌നം കൊണ്ടല്ല ഞാനീ നിലയില്‍ നില്‍ക്കുന്നതെന്നും ലാല്‍ പറയുന്നുണ്ട്. എനിക്ക് വേണ്ടി എഴുതിയവര്‍ സംവിധായകര്‍, കൂടെ അഭിനയിച്ചവര്‍, മുഖത്തേക്ക് വെളിച്ചം പിടിച്ചവര്‍, മുഖത്ത് ചായം തേച്ചവര്‍, വസ്ത്രം തീര്‍ത്തവര്‍, ഭക്ഷണം വിളമ്പിയവര്‍, എന്നെ ചികിത്സിച്ചവര്‍, എന്റെ സിനിമയുടെ ചിത്രങ്ങള്‍ പാതിരാത്രി ഉറക്കമൊഴിച്ച് ചുമരുകളില്‍ ഒട്ടിച്ചവര്‍, എന്റെ അഭിനയം കണ്ട് കൈയ്യടിച്ചവര്‍, എന്നെ ആരാധിക്കുന്നവര്‍... ഇവരാരിലാരെങ്കിലും ഒരാളില്ലായിരുന്നെങ്കില്‍ ഈ ഉയരത്തില്‍ എത്താന്‍ തനിക്ക് കഴിയില്ല എന്ന് ലാല്‍ പറയുന്നു.

മോഹന്‍ലാലിന് വേണ്ടി ഒരുക്കിയ പിറന്നാള്‍ ഗാനം തരംഗമാകുന്നു; കാണൂ

56 വര്‍ഷം തന്നെ താങ്ങി നിര്‍ത്തുന്ന ശരീരത്തിനും ലാല്‍ നന്ദി പറയുന്നുണ്ട്. അമ്മയ്ക്കും അച്ഛനും ചേട്ടനും ഭാര്യയ്ക്കും മക്കള്‍ള്‍ക്കും നന്ദി പറഞ്ഞാല്‍ അവര്‍ പരിഭവിയ്ക്കും. അവരെ ഞാനെന്റെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്നു.

പ്രിയപ്പെട്ടവരേ തന്നതിനെല്ലാം നന്ദി...
തരാത്തതിനും...
പറഞ്ഞ വാക്കുകള്‍ക്ക് നന്ദി...
പറയാത്തതിനും...
ഒപ്പം നടന്നതിന് നന്ദി...
ഉപേക്ഷിക്കാത്തതിനും...
എന്ന് പറഞ്ഞുകൊണ്ടാണ് ലാലിന്റെ പോസ്റ്റ് അവസാനിയിക്കുന്നത്. മോഹന്‍ലാലിന്റെ ശബ്ദത്തില്‍ ബ്ലോക് മുഴുവനായി കേള്‍ക്കൂ...

English summary
Mohanlal's latest blog 'Gratitude'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam