മോഹന്‍ലാലിന്റെ വാലന്റൈന്‍ ബ്ലോഗ്, വായിക്കൂ
വാലന്റൈന്‍സ് ദിനത്തിലെഴുതിയ മോഹന്‍ലാലിന്റെ ബ്ലോഗ് സൗഹൃദത്തെ കുറിച്ചുള്ളതാണ്. സത്യന്‍ അന്തിക്കാടുമായുള്ള സൗഹൃദം എങ്ങനെ പ്രണയവുമായി ബന്ധപ്പെടുന്നു എന്ന് വ്യക്തമായി ലാല്‍ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.
എന്നും എപ്പോഴും സത്യേട്ടന്‍ എന്ന പേരിലാണ് ബ്ലോഗ്. പ്രണയത്തെ വര്‍ണിച്ചുകൊണ്ടാണ് ബ്ലോഗിന്റെ തുടക്കം. 'ഈ പ്രപഞ്ചം മുഴുവന്‍ പ്രണയികള്‍ക്കുള്ള പൂന്തോട്ടമാണെന്ന് പ്രഖ്യാപിച്ച വാലന്റൈന്റെ ദിനത്തിലാണ് ഈ ബ്ലോഗ് എഴുതുന്നത്. ഭൂമി മുഴവന്‍ പ്രണയികളെകൊണ്ട് നിറയട്ടെ എന്ന് ഞാനും പ്രാര്‍ത്ഥിയ്ക്കുന്നു. കാരണം പ്രണയിക്കുമ്പോഴാണ് മനുഷ്യന്‍ ഏറ്റവും വിശുദ്ധിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

പ്രണയം എന്ന വാക്ക് നാം മിക്കപ്പോഴും ആണ്‍- പെണ്‍ ബന്ധങ്ങള്‍ക്കാണ് നല്‍കാറുള്ളത്. ഏറ്റവും നല്ല സൗഹൃദങ്ങള്‍ക്കും പ്രണയമെന്ന് വിളിക്കാമെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. ഇത്തവണത്തെ വാലന്റെന്‍ ദിനത്തില്‍ ഇത്തരത്തിലുള്ള സൗഹൃദങ്ങളെ കുറിച്ച് ഓര്‍ത്തപ്പോഴാണ് ഒരു പേര് പെട്ടന്ന് എന്റെ മനസ്സില്‍ വന്നത്. 'സത്യന്‍ അന്തിക്കാട്' അതിന് പല കാരണങ്ങളുണ്ട്'. ഇങ്ങനെ പറഞ്ഞു തുടങ്ങുന്ന ബ്ലോഗില്‍ മോഹന്‍ലാലും സത്യന്‍ അന്തിക്കാടും തമ്മിലുള്ള ആത്മബന്ധത്തിന്റെ അനുഭവമാണ് പറയുന്നത്. ബ്ലോഗ് മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Click it and Unblock the Notifications