twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാമുക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകല്യം, എന്നെയും കൊന്നു; മോഹന്‍ലാല്‍ പറയുന്നു

    By Aswini
    |

    സോഷ്യല്‍ മീഡിയയിലൂടെ വര്‍ദ്ധിച്ചുവരുന്ന സെലിബ്രിറ്റി കൊലപാതകത്തിനെതിരെ മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ് പോസ്റ്റ്. മാമുക്കോയയെ കൊന്നത് മലയാളികളുടെ മനോവൈകല്യം എന്ന തലക്കെട്ടോടെ തുടങ്ങിയ ബ്ലോഗില്‍ തന്നെ കുറിച്ച് വന്ന വ്യാജ മരണ വാര്‍ത്തയെ കുറിച്ചും ലാല്‍ പറയുന്നു

    കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നവമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രചരിച്ചു. നടന്‍ മാമുക്കോയ മരിച്ചു. വൃക്ക രോഗമായിരുന്നു മരണകാരണം എന്നുമുണ്ട്. മിനിട്ടുകള്‍ക്കകം വാര്‍ത്ത കാട്ടുതീയേക്കാള്‍ വേഗത്തില്‍ പടര്‍ന്നു- എന്ന് തുടങ്ങുന്ന ലാലിന്റെ പോസ്റ്റിലൂടെ തുടര്‍ന്ന് വായിക്കാം,

    വിളിച്ചന്വേഷിച്ചപ്പോള്‍

    മാമുക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകല്യം, എന്നെയും കൊന്നു; മോഹന്‍ലാല്‍ പറയുന്നു

    വാര്‍ത്ത കേട്ട് മാമുക്കോയയെ നേരിട്ടറിയുന്നവര്‍ നേരിട്ട് വിളിച്ചു. അദ്ദേഹത്തെ നേരിട്ടറിയാത്തവരും പരസ്പരം ഫോണ്‍ വിളി തുടങ്ങി. മാമുക്കോയ അപ്പോള്‍ വയനാട്ടില്‍ ആയിരുന്നു. സസുഖം ആരെയൊക്കെയോ ചിരിപ്പിച്ചും സ്വയം ചിരിച്ചും ഇരിക്കുന്നു. വിളിച്ച എല്ലാവരോടും അദ്ദേഹം ' ഞാന്‍ മരിച്ചു' എന്ന് കോഴിക്കോടന്‍ സ്‌റ്റൈലില്‍ പറഞ്ഞു. അതു കേട്ട് വിളിച്ചവര്‍ ചിരിച്ചു. ഫോണ്‍ വിളികള്‍ കൂടിയപ്പോള്‍ ഒടുവില്‍ മാമുക്കോയ ഫോണ്‍ ഓഫ് ചെയ്തു. ഈ ബഹളം അടുത്ത രണ്ട് ദിവസങ്ങള്‍ കൂടി തുടര്‍ന്നു. അവസാനം ഒരു വെറും തമാശയില്‍ അത് അവസാനിച്ചു.

    തമാശയല്ല

    മാമുക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകല്യം, എന്നെയും കൊന്നു; മോഹന്‍ലാല്‍ പറയുന്നു

    ഞാനും ഈ തമാശകള്‍ ഒക്കെ കേട്ടു എന്നാല്‍ എനിക്ക് ഈ കാര്യം വെറും തമാശയായിക്കണക്കാക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം- ലാല്‍ പറയുന്നു

     എന്റെ മരണവാര്‍ത്ത

    മാമുക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകല്യം, എന്നെയും കൊന്നു; മോഹന്‍ലാല്‍ പറയുന്നു

    ഞാന്‍ ഇതുപോലെ ഒരുപാട് തവണ മരിച്ചയാളാണ്. ഒരിക്കല്‍ ഞാന്‍ ഊട്ടിയില്‍ ഷൂട്ടിങ്ങിലായിരുന്നു. ആരോ തിരുവനന്തപുരത്ത് എന്റെ വൂട്ടില്‍ വിളിച്ചു പറഞ്ഞു ഞാന്‍ ഒരു കാറപടകത്തില്‍പെട്ടു മരിച്ചു എന്ന്. അന്ന് ഇന്നത്തെപോലെ ഫോണ്‍ വ്യാപകമല്ല. എന്റെ അമ്മയും അച്ഛനും തിന്ന തീയ്ക്ക് ഒരു കണക്കുമില്ല. മോഹന്‍ലാല്‍ ബ്‌ളോഗില്‍ പറയുന്നു.

    എന്താണ് ആനന്ദം?

    മാമുക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകല്യം, എന്നെയും കൊന്നു; മോഹന്‍ലാല്‍ പറയുന്നു

    ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ക്ക് അതില്‍ നിന്നും ലഭിക്കുന്ന ആനന്ദം എന്താണ്. ഏതു തരത്തിലുള്ള മനസ്സായിരിക്കും ആ മനുഷ്യരുടേത്? മോഹന്‍ലാല്‍ ചോദിക്കുന്നു.

    മരണ വാര്‍ത്ത കേള്‍ക്കുമ്പോള്‍

    മാമുക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകല്യം, എന്നെയും കൊന്നു; മോഹന്‍ലാല്‍ പറയുന്നു

    പൂര്‍ണ ജീവിതം നയിച്ച ഒരാളാണെങ്കിലും മരിച്ചു എന്ന വാര്‍ത്ത നമ്മെ വേദനിപ്പിയ്ക്കുന്നതാണ്. നമുക്ക് പ്രിയപ്പെട്ട ഒരാള്‍ നമ്മളോടൊപ്പം ഇനിയില്ല എന്ന കാര്യം ഒരു ഷോക്കായി നമ്മിലേക്ക് പതിക്കുകയാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതുണ്ട്. അതാണ് മനുഷ്യമനസ്സിന്റെ സഹജമായ ഭാവം

    മനുഷ്യനോ മൃഗമോ അല്ല !

    മാമുക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകല്യം, എന്നെയും കൊന്നു; മോഹന്‍ലാല്‍ പറയുന്നു

    അപ്പോള്‍ യാതൊരു മടിയുമില്ലാതെ ജീവിച്ചിരിയ്ക്കുന്ന ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നയാളെ മനുഷ്യന്‍ എന്നും മൃഗം എന്നും വിളിക്കാന്‍ പറ്റില്ല. അതിലും എത്രോയോ താഴെയാണ് അവരുടെ സ്ഥാനം

    മാനസിക സംസ്‌കാരം

    മാമുക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകല്യം, എന്നെയും കൊന്നു; മോഹന്‍ലാല്‍ പറയുന്നു

    ഇതൊരു മാനസിക സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മനസ്സ് എന്നത് ലോകത്തില്‍ ഉണ്ടായതില്‍ വച്ച് ഏറ്റവും സൂക്ഷമമായ വസ്തുവാണ്. അതിന് അനന്തമായ ജാലകങ്ങളുണ്ട്. കപ്യൂട്ടര്‍ വിന്റോസ് കണ്ടുപിടിയ്ക്കുന്നതിന് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുപിടിച്ചതാണ് ഈ ജാലകങ്ങള്‍. അത് തുറക്കാന്‍ വളരെ കുറച്ച് പേര്‍ക്കേ സാധിക്കൂ. അത് തുറന്നിട്ടാല്‍ മനസ്സ് സ്പടികം പോലെ ശുദ്ധമാവും. മറ്റൊരാളെ വേദനിപ്പിയ്ക്കുക എന്നത് അസാധ്യമാവും. ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നവര്‍ക്ക് മനസ്സിന് ജാലകം പോയിട്ട് സൂചിത്തുള പോലും ഉണ്ടാകില്ല

    നവമാധ്യമങ്ങളെ കുറ്റം പറയില്ല

    മാമുക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകല്യം, എന്നെയും കൊന്നു; മോഹന്‍ലാല്‍ പറയുന്നു

    ഞാനൊരിക്കലും നവ മാധ്യമങ്ങളെ കുറ്റം പറയില്ലെന്നും ലാല്‍ പറയുന്നു. അത്ഭുതകരമായ സാധ്യതകളാണ് അവ തുറന്നിരിയ്ക്കുന്നത്. എന്നാല്‍ ഏറ്റവും വേഗം വിഷം കലക്കാവുന്ന ഒരു തടാകം കൂടെയാണ്. അതാണ് പലരും ഇന്ന് ചെയ്യുന്നത്. മനുഷ്യന്മാരെ അടുപ്പിയ്ക്കുന്നതിനെക്കാള്‍ അകറ്റാനാണ് നവമാധ്യമങ്ങളെ കുറേപേരെങ്കിലും ഉപയോഗിക്കുന്നത്.

    പിടികൂടണം

    മാമുക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകല്യം, എന്നെയും കൊന്നു; മോഹന്‍ലാല്‍ പറയുന്നു

    മാമൂക്കോയ മരിച്ചു എന്ന് ആദ്യമായി വാര്‍ത്ത പോസ്റ്റ് ചെയ്ത ആളെ സാങ്കേതികവിദ്യ ഉപയോഗിച്ച് പിടികൂടാന്‍ പറ്റുമോ എന്നെനിക്കറിയില്ല. പറ്റുമെങ്കില്‍ അത് ചെയ്യണം എന്നതാണ് എന്റെ അഭിപ്രായം സൈബര്‍ പൊലീസ് വിചാരിച്ചാല്‍ ഇത് നടപ്പാക്കാവുന്നതേയുള്ളൂ.

    ശരീരത്തെ നിയന്ത്രിക്കുന്നത് മനസ്സ്

    മാമുക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകല്യം, എന്നെയും കൊന്നു; മോഹന്‍ലാല്‍ പറയുന്നു

    ജീവിച്ചിരിയ്ക്കുന്ന ഒരാള്‍ മരിച്ചു എന്ന് പ്രചരിപ്പിയ്ക്കുന്ന മനസ്സുള്ളയാള്‍ അവസരം ഒത്തുവന്നാല്‍ ജീവിച്ചിരിയ്ക്കുന്ന മനുഷ്യനെ ശരിക്കും കൊല്ലില്ല എന്നതിന് എന്താണ് ഉറപ്പ്. ശരീരത്തെ നിയന്ത്രിക്കുന്നത് മനസ്സാണ്. അത് മറക്കണ്ട- എന്ന് പറഞ്ഞുകൊണ്ടാണ് ലാലിന്റെ ബ്ലോഗ് പോസ്റ്റ് അവസാനിക്കുന്നത്

    മാമുക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകല്യം, എന്നെയും കൊന്നു; മോഹന്‍ലാല്‍ പറയുന്നു

    ലാലിന്റെ പോസ്റ്റ് മുഴുവനായി വായിക്കൂ...

    English summary
    Mohanlal's latest blog post against fake death news of Mamukkoya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X