സുഹൃത്തുക്കളെ നിങ്ങളില്ലെങ്കില്‍ ഈ ഭൂമിയില്‍ ഞാന്‍ തനിച്ചായി പോകും: മോഹന്‍ലാല്‍

By Aswathi

മോഹന്‍ലാലിന്റെ ബ്ലോഗില്‍ ഇന്നലെ (21-10-2014) പുതിയൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. മാതൃഭൂമിയുടെ ആഴ്ചപ്പതിപ്പില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മോഹന്‍ലാല്‍ എഴുതിയ ട്രാവല്‍സ് എന്ന കോളത്തിന്റെ സമാഹാരം, 'മോമാഹന്‍ലാലിന്റെ യാത്രകള്‍' എന്ന പേരില്‍ പ്രകാശനം ചെയ്തപ്പോഴുള്ള അനുഭവത്തെ കുറിച്ചും ആ ചടങ്ങിനെ കുറിച്ചുമുള്ളതാണ് പുതിയ പോസ്റ്റ്.

മനുഷ്യ ജീവിതത്തിന്റെ ഏറ്റവും വലിയ ഭംഗി അത് അപ്രതീക്ഷിതമായ ചിലയിടങ്ങളില്‍ നമ്മെ കൊണ്ടെത്തിക്കും എന്നതാണെന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന പോസ്റ്റിന് 'ശുഭയാത്ര നേര്‍ന്നുവരൂ' എന്നാണ് തലക്കെ്ട്ട് നല്‍കിയിരിക്കുന്നത്. താന്‍ പിന്നിട്ട യാത്രകളെയും അനുഭവങ്ങളെയും കുറിച്ച് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് മുന്നോട്ട് പോകുന്നത്.

കമല്‍ഹസനും എന്‍എസ് മാധവനുമാണ് പുസ്തകം പ്രകാശനം ചെയ്തത്. അവര്‍ക്കു നടുവില്‍ നിന്നപ്പോള്‍, ജീവിതയാത്ര വീണ്ടുമെന്നെ അത്ഭതപ്പെടുത്തിക്കളഞ്ഞു. ഇത്രമാത്രം ഭഗ്യം ഞാന്‍ ചെയ്തിട്ടുണ്ടോ എന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്.

പുസ്തകം പ്രകാശിപ്പിക്കുന്ന ചടങ്ങില്‍ തനിക്കേറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യവും അതിലെ സന്തോഷവും മോഹന്‍ലാല്‍ എഴുതി. എല്ലാവരും എന്റെ ജീവിതത്തിന്റെ ഓരോരോ ഘട്ടങ്ങളെ മെനഞ്ഞവരാണ്. ഇവരടക്കമുള്ള നല്ല സൗഹൃദങ്ങള്‍ ഇല്ലായിരുന്നെങ്കിലും മോഹന്‍ലാല്‍ എന്ന വ്യക്തി ഉണ്ടാകുമായിരിക്കാം. എന്നാല്‍ നടനോ കലാകരനോ ഉണ്ടാകുമായിരുന്നില്ലെന്നും മോഹന്‍ലാല്‍ എഴുതി. ഇതിനൊക്കെ നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടൂ എന്നും ഒരു ഘട്ടത്തില്‍ ലാല് ചോദിക്കുന്നു.

mohanlal-blog-page

ശുഭയാത്ര നേര്‍ന്ന് അവര്‍ എനിക്കൊപ്പം വരണം. യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ സ്വീകരിക്കാന്‍ അവര്‍ വേണം. കഥകള്‍ കേള്‍ക്കാന്‍ എന്നെ പൊതിഞ്ഞു നില്‍ക്കാന്‍...സുഹൃത്തുക്കളെ നിങ്ങളില്ലെങ്കില്‍ ഈ ഭൂമിയില്‍ ഞാന്‍ തനിച്ചായിപ്പോകും എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് തീര്‍ന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X