ആയൂര്‍വേദ ചികില്‍സയില്‍ മോഹന്‍ലാല്‍! വൈറല്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

By Prashant V R

ലോക്ഡൗണിന് പിന്നാലെ അടുത്തിടെയാണ് മോഹന്‍ലാലും കുടുംബവും ചെന്നൈയില്‍ നിന്നും കേരളത്തിലെത്തിയത്. മാസങ്ങള്‍ക്ക് ശേഷം വീണ്ടും ചിത്രീകരണ തിരക്കുകളിലേക്ക് സൂപ്പര്‍താരം കടന്നിരുന്നു. ഓണത്തിന് സംപ്രേക്ഷണം ചെയ്ത ടെലിവിഷന്‍ പരിപാടികളുടെയെല്ലാം ഭാഗമായി മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ പുതിയ സിനിമകളുടെയും തിരക്കുകളിലേക്ക് അദ്ദേഹം കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Mohanlal

അതേസമയം സിനിമാ ചിത്രീകരണത്തിന് മുന്‍പായി ആയൂര്‍വേദ ചികില്‍സയ്ക്കായി സമയം കണ്ടെത്തിയിരിക്കുകയാണ് നടന്‍. വര്‍ഷംതോറും ചെയ്യാറുളള ചികില്‍സയാണ് ഈ മാസം മോഹന്‍ലാല്‍ ചെയ്യുന്നത്. ആയൂര്‍വേദ ചികില്‍സയ്ക്കിടെ എടുത്ത മോഹന്‍ലാലിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സൂപ്പര്‍താരത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്.

ദൃശ്യം 2വാണ് നടന്റെതായി ആരംഭിക്കാനിരിക്കുന്ന എറ്റവും പുതിയ ചിത്രം. ലോക്ഡൗണ്‍ കാലത്താണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് രണ്ടാം ഭാഗം അണിയറക്കാര്‍ പ്രഖ്യാപിച്ചത്. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. നേരത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സൂപ്പര്‍താരത്തിന്റെ എറ്റവും പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസും മുടങ്ങിയിരുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ലോകമെമ്പാടുമായി വമ്പന്‍ റിലീസിനായി ഒരുങ്ങിയതാണ്. എന്നാല്‍ കോവിഡ് വ്യാപനം പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുകയായിരുന്നു. അതേസമയം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ റിലീസിനായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബറോസിന് പുറമെ ലൂസിഫര്‍ രണ്ടാം ഭാഗവും എല്ലാവരും പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ്.

അതേസമയം ഈ വര്‍ഷമാദ്യം ബിഗ് ബ്രദര്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. സിനിമ തിയ്യേറ്ററുകളില്‍ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ലൂസിഫര്‍ എന്ന ചിത്രം നടന്റെതായി വലിയ വിജയമായി മാറിയിരുന്നു. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ആദ്യ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് മലയാളി പ്രേക്ഷകര്‍ നല്‍കിയത്. ലൂസിഫറിന് പുറമെ ഇട്ടിമാണി മേഡ് ഇന്‍ ചൈനയും നടന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് നവാഗത സംവിധായകരുടെ ചിത്രത്തിന് തിയ്യേറ്ററുകളില്‍ ലഭിച്ചത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X