Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 5 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാതില്‍ കടുക്കനും കണ്ണുകളില്‍ പ്രണയവുമായി ഒടിയന് മാണിക്കന്! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!

മോഹന്‍ലാല്‍ വിഎ ശ്രീകുമാര്‍ മേനോന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഡിസംബര്‍ 14 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ഒടിയന് മാണിക്കനെന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രഭയായെത്തുന്നത് മഞ്ജു വാര്യരാണ്. വില്ലന്‍ ശേഷം ഇരുവരും ഒരുമിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. പ്രകാശ് രാജ്, സിദ്ദിഖ്, മനോജ് ജോഷി, നരേന്, നന്ദു, കൈലാഷ്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ പ്രമോഷന് രീതികളാണ് ചിത്രത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. വിവിധ തിയേറ്ററുകളിലായി സ്ഥാപിച്ചിട്ടുള്ള ഒടിയന് പ്രതിമയ്ക്ക് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്തും ചിത്രങ്ങളെടുത്തും ഒടിയന്റെ വരവ് ആഘോഷമാക്കി മാറ്റുകയാണ് ആരാധകര്‍.
റിമി ടോമിയുടെ സര്‍പ്രൈസില്‍ കണ്ണുതള്ളി ശ്രിനിഷ്! പെട്ടിയിലുള്ളത് പേളിയോ അതോ? പ്രമോ വൈറല്‍! കാണൂ!
ഇരുട്ടിന്റെ രാജാവിന്റെ വരവിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയുടെ ലേറ്റസ്റ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ഈ ചിത്രത്തിലൂടെ മോഹന്‍ലാല്‍ വിസ്മയിപ്പിക്കുമെന്ന കാര്യം വീണ്ടും ഉറപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒടിയന് സാക്ഷാത്ക്കരിക്കുന്നതിനായി ശക്തമായ പിന്തുണ നല്കിയ ആന്റണി പെരുമ്പാവൂരിന്റെ പിന്തുണയെക്കുറിച്ച് സംവിധായകന് നേരത്തെ വാചാലനായിരുന്നു. സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയ ഒടിയന് സിനിമയുടെ ലേറ്റസ്റ്റ് ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.
സഹതാരത്തെ അപമാനിച്ചപ്പോള്‍ നിത്യ മേനോന് ചെയ്തത്! ആ സിനിമയില്‍ അഭിനയിച്ചോ? താരത്തിന്റെ മറുപടി? കാണൂ!

ഒടിയന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
ദുഷ്ട ശക്തികളെ നിഗ്രഹിക്കുന്നതിനായും ശത്രുക്കളെ വകവരുത്തുന്നതിനായുമായാണ് ഒടിവിദ്യ ഉപയോഗിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രയോഗിച്ചിരുന്ന ഒടിവിദ്യയെക്കുറിച്ചാണ് ഈ ചിത്രം. കാളയായും മറ്റും രൂപം മാറിയാണ് ഒടിയനെത്തുന്നത്. സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ചിത്രങ്ങളും പുറത്തുവന്നിരുന്നു. വാരാണസിയിലെയും പാലക്കാട്ടെയും ലൊക്കേഷന്‍ ചിത്രങ്ങളും അതിരപ്പിള്ളിയിലെ ഗാനരംഗത്തിനിടയിലെ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. സിനിമയ്ക്കകത്തെ രംഗങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മോഹന്‍ലാലിന്റെ അഡാര്‍ ലുക്കും ഭാവവും
മോഹന്‍ലാലിന്റെ ലുക്കാണ് ഇത്തവണത്ത പ്രധാന സംസാര വിഷയം. ഒടിയന് മാണിക്കനാവുന്നതിനായി ചില്ലറ കഷ്ടപ്പാടുകളല്ല താരം സഹിച്ചത്. മോഹന്‍ലാലിന്റെ അര്‍പ്പണ മനോഭാവത്തെക്കുറിച്ചും കഥാപാത്രത്തെ ആവാഹിക്കുന്നതിനെക്കുറിച്ചുമൊക്കെ സംവിധായകന് വാചാലനായിരുന്നു. രൂപത്തില്‍ മാത്രമല്ല അദ്ദേഹം ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. പതിവിന് വിപരീതമായി ശരീരഭാരം കുറയ്ക്കാനും അദ്ദേഹം തയ്യാറായിരുന്നു. ഫ്രാന്‍സില്‍ നിന്നും വിദഗദ്ധ സംഘമെത്തിയാണ് അദ്ദേഹത്തെ പരിശീലിപ്പിച്ചത്. 15 കിലോയോളം ശരീരഭാരം കുറച്ചിരുന്നു അദ്ദേഹം. സംവിധായകനിലുള്ള വിശ്വാസമാണ് ഇതിന് പിന്നിലെന്ന് താരം പറഞ്ഞിരുന്നു.

കമ്മലും മാലയും തരംഗമാവുമെന്നുറപ്പ്
കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കും വ്യത്യസ്തതയ്ക്കുമായി താരങ്ങളുപയോഗിക്കുന്ന ആടയാഭരണങ്ങളും ശ്രദ്ധ നേടാറുണ്ട്. നേരത്തെ പുലിമുരുകന്റെ ചെരിപ്പും മാലയുമൊക്കെ തരംഗമായി മാറിയിരുന്നു. മോഹന്‍ലാലിന്റെ വസ്ത്രധാരണവും മുരുകനായുള്ള നില്‍പ്പും കുഞ്ഞുങ്ങള്‍ അനുകരിച്ചിരുന്നു. മുരുകന് പിന്നാലെ തരംഗമാവാന്‍ പോവുന്ന ഒടിയനിലും അദ്ദേഹം മാലയും കമ്മലുമൊക്കെ ഉപയോഗിക്കുന്നുണ്ട്. ഇതിനോടകം തന്നെ ഒടിയന് മാല ട്രെന്‍ഡിങ്ങായി മാറിക്കഴിഞ്ഞിട്ടുണ്ട്.

നരേനും ഒപ്പമുണ്ട്
ഇത്തവണ പുറത്തുവിട്ട ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം നരേരനുമുണ്ട്. നേര്‍ക്കുനേരില്‍ ഏറ്റുമുട്ടുകയാണ് മാണിക്കനും നേരന്റെ കഥാപാത്രവും. സുപ്രധാനമായ കഥാപാത്രത്തെയാണ് താരവും അവതരിപ്പിക്കുന്നതെന്നുള്ള റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. തമിഴില്‍ സജീവമായ നരേന് നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന പ്രഭയുടെ ഭര്‍ത്താവായാണ് താരമെത്തുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നരേന്.

മഞ്ജു വാര്യറുടെ വരവ്
മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യരെന്ന കാര്യത്തില്‍ സംശയമില്ല. മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തിയപ്പോള്‍ ബോക്സോഫീസും പ്രേക്ഷകരും അവര്‍ക്കൊപ്പമായിരുന്നു. ഈ കൂട്ടുകെട്ടിന് അത്ര മേല്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. രണ്ടാംവരവില്‍ മഞ്ജു വാര്യര്‍ക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളില്‍ മിക്കവയും മോഹന്‍ലാലിനൊപ്പമായിരുന്നു. ഇരുവരും നായികനായകന്മാരായെത്തുമെന്നറിയിച്ച രണ്ടാമൂഴത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.

സോഷ്യല്‍ മീഡിയയിലെ തരംഗം
റിലീസിന് മുന്‍പ് തന്നെ പല സിനിമകളും തരംഗമായി മാറാറുണ്ട്. ഒടിയന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. ചിത്രങ്ങളിലൂടെയും മറ്റുമായി ഒടിയന് വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. പുതിയ ചിത്രങ്ങള്‍ പുറത്തുവരുന്നതിന് പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി മാറുന്നതും കാണാം.