ഇടപ്പള്ളിയെ ഇളക്കി മറിച്ച കൊലകൊമ്പനായി മോഹന്‍ലാലിന്റെ വരവ്! ചിത്രങ്ങള്‍ വൈറലാവുന്നു!
Recommended Video
മലയാള സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. വില്ലത്തരത്തില്‍ നിന്നും തുടങ്ങി പിന്നീട് ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായി മാറുകയായിരുന്നു അദ്ദേഹം. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി അദ്ദേഹം ഓരോ തവണ എത്തിയപ്പോഴും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മലയാളത്തിന് പുറമേ അന്യഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. താരരാജാവ്, കംപ്ലീറ്റ് ആക്ടര്‍, ഏട്ടന്‍ തുടങ്ങിയ വിശേഷണങ്ങളാണ് ആരാധകരും സിനിമാലോകവും അദ്ദേഹത്തിന് ചാര്‍ത്തിനില്‍കിയിട്ടുള്ളത്. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം അദ്ദേഹം താരമായി മാറാറുമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
മോഹന്‍ലാല്‍ എത്തുമെന്നറിഞ്ഞപ്പോള്‍ത്തന്നെ ആരാധകര്‍ അദ്ദേഹത്തെ കാണാനായി കാത്തിരിക്കുകയായിരുന്നു. വന്‍ജനാവലിയായിരുന്നു അദ്ദേഹത്തെ വരവേറ്റത്. ലാലേട്ടന്‍ എന്ന ആര്‍പ്പുവിളിയായിരുന്നു എല്ലായിടത്തും മുഴങ്ങിയത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ മാസ്സ് ഡയലോഗും ഇതിനിടയില്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനിടയിലാണ് അദ്ദേഹം സെല്‍ഫിയെടുത്തത്. അവതാരകയ്ക്കും ആരാധകര്‍ക്കുമൊപ്പമുള്ള സെല്‍ഫിയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ലൂസിഫറിന് ശേഷം ഇട്ടിമാണി മേഡ് ഇന്‍ ചൈനയുമായാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. ഇരട്ട വേഷത്തിലാണ് ഈ സിനിമയില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഓണം റിലീസായി സിനിമയെത്തുമെന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഹണി റോസാണ് നായികയായി എത്തുന്നത്. നീണ്ട നാളുകള്‍ക്ക് ശേഷം വീണ്ടും തൃശ്ശൂര്‍ ശൈലിയിലുള്ള സംസാരവുമായി എത്തുകയാണ് മോഹന്‍ലാല്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











